1 GBP = 103.95

ബാബരി കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ബാബരി കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന വാദം സുന്നി വഖഫ് ബോര്‍ഡ് കോടതിയില്‍ ആവര്‍ത്തിച്ചേക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുക. 13ന് അയോധ്യയില്‍ നിന്ന് ആര്‍എസ്എസ് രഥയാത്ര നടത്താനിരിക്കെയാണ് കേസില്‍ കോടതി വാദം കേള്‍ക്കുന്നത്.

അയോധ്യയിലെ 2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാംലല്ല വിരാജ് മിന്നിനുമായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യംചെയ്തുള്ള അപ്പീലുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. വരുന്ന 13ആം തിയ്യതി മുതല്‍ അയോധ്യയില്‍ നിന്നും തമിഴ്നാട്ടിലെ രാമേശ്വരം വരെ ആര്‍എസ്എസ് ഉള്‍പ്പെടുന്ന സംഘപരിവാര്‍ സംഘടനകള്‍ രഥയാത്ര നടത്താനിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കേസില്‍ കോടതി വാദം കേള്‍ക്കുന്നത്.

കേസ് ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പരിഗണിച്ചാല്‍ മതി എന്ന സുന്നി വഖഫ് ബോർഡിന്‍റെ വാദം കോടതി നേരത്തെ തള്ളിയിരുന്നു. ഹരജികള്‍ ഭരണഘടന ബെഞ്ചിന് വിടാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തയ്യാറായിരുന്നില്ല. തര്‍ക്കപ്രദേശത്ത് രാമക്ഷേത്ര നിര്‍മ്മാണത്തില്‍ എതിര്‍പ്പില്ലെന്നും പകരം മുസ്‍ലിം പള്ളിക്കായി സ്ഥലം അനുവദിക്കണെമെന്നുമാണ് ശിയ വഖഫ് ബോര്‍ഡിന്‍റെ വാദം.

കേസ് വേഗത്തില്‍ കേള്‍ക്കണമെന്നാണ് കേന്ദ്രത്തിന്‍റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെയും നിലപാട്. തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട, ചില ചരിത്ര രേഖകള്‍ കൂടി യുപി സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അറബിയിലും പേര്‍ഷ്യന്‍ ഭാഷകളിലും ഉള്ള രേഖകകളുടെ പരിഭാഷ നേരത്തെ കോടതി പരിശോധിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more