1 GBP = 103.12

ഹീത്രൂ എയർപോർട്ടിൽ ജീവനക്കാരൻ കാർപാർക്കിന് മുകളിൽ നിന്ന് ചാടി മരിച്ചു; ടെർമിനൽ അഞ്ചിലെ കാർപാർക്കിൽ നടന്ന ആത്മഹത്യ സഹജീവനക്കാർ നോക്കിനിൽക്കേ

ഹീത്രൂ എയർപോർട്ടിൽ ജീവനക്കാരൻ കാർപാർക്കിന് മുകളിൽ നിന്ന് ചാടി മരിച്ചു; ടെർമിനൽ അഞ്ചിലെ കാർപാർക്കിൽ നടന്ന ആത്മഹത്യ സഹജീവനക്കാർ നോക്കിനിൽക്കേ

ലണ്ടൻ: ലണ്ടൻ ഹീത്രൂ എയർപോർട്ടിലെ ടെർമിനൽ അഞ്ചിൽ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. ആര് നിലയുള്ള കാർപാർക്കിൽ എഴുപത് അടി ഉയരത്തിൽ നിന്നും ചാടിയാണ് ജീവനക്കാരൻ ആത്മഹത്യ ചെയ്തത്. ക്രിസ്തുമസിന് തലേ ദിവസമാണ് സംഭവം. ഏകദേശം രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. ബ്രിട്ടീഷ് എയർവേയ്‌സ് ജീവനക്കാരനാണ് മരിച്ചത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ഡിപ്പാർച്ചർ ഗേറ്റിൽ ജോലി ചെയ്തിരുന്ന ജീവനാക്കാരനാണ് ആത്മഹത്യാ ചെയ്തത്. അവിടെ തന്നെ ജോലി ചെയ്യുന്ന നിരവധി ആളുകൾ നോക്കി നിൽക്കെയാണ് സംഭവം നടന്നെതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉടൻ തന്നെ പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും മണിക്കൂറുകൾ കഴിഞ്ഞാണ് മൃതദേഹം അവിടെ നിന്നും നീക്കം ചെയ്തതെന്ന് ജീവനക്കാർ പറയുന്നു. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more