1 GBP = 100.66

‘അയൂബിന്റെ വാള്‍ ഇപ്പോഴും ഞങ്ങളുടെ കൈവശമുണ്ട്’; ഭീകരുടെ ഭീഷണി സന്ദേശം ബലൂണ്‍ രൂപത്തില്‍

‘അയൂബിന്റെ വാള്‍ ഇപ്പോഴും ഞങ്ങളുടെ കൈവശമുണ്ട്’; ഭീകരുടെ ഭീഷണി സന്ദേശം ബലൂണ്‍ രൂപത്തില്‍

ബലൂണുകളില്‍ ഭീകരരുടെ ഭീഷണി സന്ദേശം. ഉറുദുവില്‍ ആയിരുന്നു ഭീഷണി സന്ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയത കുറുപ്പില്‍ ‘അയൂബിന്റെ വാള്‍ ഇപ്പോഴും ഞങ്ങളുടെ കൈവശമുണ്ട്’ എന്നെഴുതിയിരുന്നു. സന്ദേശമടക്കമുള്ള രണ്ടു ബലൂണുകളാണു ദിനനഗറിലെ ഗീസാല്‍ ഗ്രാമവാസികള്‍ക്കു ലഭിച്ചത്. സംഭവത്തെ അതീവ ഗൗരവമായി കാണുന്നുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അതിര്‍ത്തി ജില്ലകളായ ഗുര്‍ദാസ്പൂര്‍, പഠാന്‍കോട്ട് എന്നിവിടങ്ങളില്‍ നിന്നു ഗ്രാമീണരെ ഒഴിപ്പിക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ ഇന്നലെ സ്ഥലത്തെത്തിയിരുന്നു. ഇതിനു തൊട്ടുമുമ്പാണ് ഭീഷണി ബലൂണുകള്‍ കണ്ടെത്തിയത്. സുരക്ഷാസേന നടത്തിയ തിരച്ചിലില്‍ ഏകദേശം നാല്‍പ്പതോളം ബലൂണുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യന്‍ സ്ത്രീകള്‍ക്കും സുരക്ഷാസേനയ്ക്കുമെതിരെ അസഭ്യവര്‍ഷങ്ങള്‍ ചൊരിഞ്ഞുകൊണ്ടാണ് സന്ദേശം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more