ഫാ. ടോമി അടാട്ട്, പിആർഒ
എയ്ൽസ്ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർരൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അഞ്ചാമത്എയ്ൽസ്ഫോർഡ് മരിയൻ തീർത്ഥാടനത്തിന്റെഒരുക്കങ്ങൾ പൂർത്തിയായി. മെയ് 25 ശനിയാഴ്ചരൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽപിതാവിന്റെ ആത്മീയ നേതൃത്വത്തിൽ നടക്കുന്നവിശ്വാസതീർത്ഥാടനത്തിലും തിരുന്നാൾതിരുക്കർമങ്ങളിലും രൂപതയുടെ വിവിധഭാഗങ്ങളിൽനിന്നുമായി നിരവധി വിശ്വാസികളെയാണ് ഈ വർഷംപ്രതീക്ഷിക്കുന്നത്. ലണ്ടൻ റീജിയണിലെ മിഷനുകളുംഇടവകകളും കേന്ദ്രീകരിച്ചു തീർത്ഥാടനത്തിന്റെവിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ്നടത്തിവരുന്നത്.
ഇംഗ്ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതനമരിയൻ തീർഥാടനകേന്ദ്രമാണ് എയ്ൽസ്ഫോർഡ്പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺസ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ)നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ളമരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ്എയ്ൽസ്ഫോർഡ്. കേരളത്തിലെ സുറിയാനിക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായിഅഭേദ്യം ബന്ധപെട്ടു നിൽക്കുന്ന വെന്തിങ്ങയുടെഉത്ഭവസ്ഥാനം എന്ന നിലയിൽ ബ്രിട്ടനിലെസുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമംകൂടിയാണ് ഈ പുണ്യഭൂമി.
മെയ് 28 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് അഭിവന്ദ്യ മാർജോസഫ് സ്രാമ്പിക്കൽ തീർത്ഥാടന പതാകഉയർത്തുന്നതോടുകൂടി തിരുക്കർമ്മങ്ങൾക്ക്തുടക്കമാകും. തുടർന്ന് രൂപതയിലെ വിമൻസ്ഫോറത്തിന്റെ നേതൃത്വത്തിൽ എയ്ൽസ്ഫോർഡിലെപ്രശസ്തമായ ജപമാലരാമത്തിലൂടെകർമ്മലമാതാവിനെയും സംവഹിച്ചുകൊണ്ടുള്ള കൊന്തപ്രദിക്ഷണം നടക്കും. ഉച്ചക്ക് 1.20 ന് വിശുദ്ധകുർബാനക്ക് മുന്നോടിയായിട്ടുള്ള പ്രദിക്ഷണത്തിൽകർമ്മലമാതാവിന്റെ സ്കാപുലർ ധരിച്ചപ്രസുദേന്തിമാരും, അൾത്താരബാലന്മാരും, വൈദികരുംഅഭിവന്ദ്യ പിതാവും പങ്കുചേരും. തുടർന്ന് പ്രസുദേന്തിവാഴ്ചയും അതിനു ശേഷം തീർത്ഥാടനത്തിന്റെ ഔദ്യോഗികമായിട്ടുള്ള ഉദ്ഘാടനവും നടക്കും.അഭിവന്ദ്യ പിതാവിനോടൊപ്പം എയ്ൽസ്ഫോർഡ്പ്രയറി പ്രിയോർ റവ. ഫാ. ഫ്രാൻസിസ് കെംസ്ലി,രൂപതയിലെ വികാരി ജനറാൾമാർ എന്നിവർതീർത്ഥാടനത്തിന്റെ തിരി തെളിയിക്കും.
ഉച്ചക്ക് 1 .30 ന് അഭിവന്ദ്യ മാർ ജോസഫ്സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽആഘോഷപൂർവ്വമായ തിരുന്നാൾ കുർബാന നടക്കും.സ്വർഗ്ഗാരോപിതമാതാവിന്റ ഗ്രോട്ടോയ്ക്ക് മുൻപിൽപ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലായിരിക്കുംവിശുദ്ധ കുർബാന അർപ്പിക്കുക. രൂപതയുടെ എല്ലാറീജിയനുകളിൽനിന്നും വിശ്വാസികൾക്കൊപ്പംഎത്തുന്ന വൈദികർ തിരുക്കർമ്മങ്ങൾക്ക്സഹകാർമ്മികരാകും. വിശുദ്ധകുർബാനക്കു ശേഷംവിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായിവാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടികർമ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയുംതിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായതിരുന്നാൾ പ്രദിക്ഷണം നടക്കും. പ്രദിക്ഷണത്തിന്റെഒടുവിൽ ഓപ്പൺ പിയാസയുടെ മുന്നിൽ പ്രത്യകംതയാറാക്കിയ കുരിശുംതൊട്ടിയിൽ സമാപനശീർവാദംനടക്കും. തീർത്ഥാടകർക്ക് എല്ലാ വർഷവുംനൽകിവരാറുള്ള കർമ്മലമാതാവിന്റെ ഉത്തരീയംപ്രദിക്ഷണത്തിനു ശേഷം വിതരണം ചെയ്യുന്നതാണ്. തുടർന്ന് തീർത്ഥാടകരായി എത്തിയിട്ടുള്ള എല്ലവർക്കുംസ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്നേഹവിരുന്നുംക്രമീകരിച്ചിട്ടുണ്ട്.
തീർത്ഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾസമർപ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവഎഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനുംസൗകര്യം ഉണ്ടായിരിക്കും. തീർത്ഥാടകർക്കായികാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് പാർക്കിംഗ് അറ്റൻഡർമാരുടെ നിയന്ത്രണത്തിൽ വിശാലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിമൻസ് ഫോറത്തിന്റെനേതൃത്വത്തിൽ രാവിലെ 10 മണി മുതൽ മിതമായനിരക്കിൽ ലഘുഭക്ഷണശാലയും ക്രമീകരിച്ചിട്ടുണ്ട്.
കർമ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താൽഅനുഗ്രഹീതവും വിശുദ്ധിയുടെ വിളനിലവുമായ ഈപുണ്യഭൂമിയിൽ വച്ച് നടക്കുന്ന മരിയൻതീർത്ഥാടനത്തിലേക്ക് എല്ലാ വിശ്വാസികളെയുംഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷൻമാർ ജോസഫ് സ്രാമ്പിക്കൽ തന്റെ സന്ദേശത്തിൽഅറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
റവ. ഫാ. ടോമി എടാട്ട് (07438434372), റോജോകുര്യൻ (07846038034), ലിജോ സെബാസ്റ്റ്യൻ(07828874708)
Addres of the Venue: The Friars, Aylesford, Kent, ME20 7BX
click on malayalam character to switch languages