1 GBP = 103.95

അയർക്കുന്നം മറ്റക്കരക്കാരുടെ അഞ്ചാമത് സംഗമ വേദിയാകാൻ ചെൽട്ടൻഹാം ഒരുങ്ങി

അയർക്കുന്നം മറ്റക്കരക്കാരുടെ അഞ്ചാമത് സംഗമ വേദിയാകാൻ ചെൽട്ടൻഹാം ഒരുങ്ങി

ഷൈമോൻ തോട്ടുങ്കൽ

ഓണക്കളികളും വടംവലിയും കിലുക്കി കുത്തും അന്താക്ഷരിയും ഒക്കെയായി അഞ്ചാമത് അയർക്കുന്നം മറ്റക്കര സംഗമ വേദിയാകാ ഒരുങ്ങി ചെൽട്ടൻഹാം . ഈ വരുന്ന ശനിയാഴ്ച സെപ്റ്റംബർ മൂന്നിന് രാവിലെ 9 മണിക്ക് കേരളത്തനിമയാർന്ന പ്രഭാതഭക്ഷണത്തോടുകൂടിചെൽട്ടൻഹാം വില്ലേജ് ഹാളിൽ സംഗമത്തിന് തുടക്കം കുറിക്കും.

കോട്ടയം ജില്ലയിലെ പുരാതനമായ രണ്ട് വൻകരകളിലെ അയർക്കുന്നവും മറ്റക്കരയും ഉൾപ്പെടുന്ന സ്ഥലത്തുനിന്നും യുകെയിലേക്ക് കുടിയേറിയ മലയാളികൾ ഒത്തു കൂടുമ്പോൾ, സഹപാഠികളും നാട്ടുകാരും വീട്ടുകാരുമായി ഒരു വർഷത്തെ പല കഥകളും വിശേഷങ്ങളുമായി സല്ലപിക്കാൻ ഇത്തവണ പാലാപ്പള്ളിയുടെ ഈരടികൾ ബാഗ്രൗണ്ടിൽ മുഴങ്ങുന്നുണ്ടാകും. യുകെയിലെ സംഗമങ്ങളിൽ അയർക്കുന്നം മറ്റക്കര സംഗമം എക്കാലവും മികവുറ്റതായിരുന്നു. പ്രവർത്തന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഇത്തവണയും വേറിട്ടു നിൽക്കും എന്നതിൽ സംശയമില്ലെന്ന് പ്രസിഡന്റ് ശ്രീ ഫെലിക്സ് ജോൺ ഉള്ളാട്ടിൽ പറഞ്ഞു. യുകെയിലെ നാനാ ദിക്കുകളിൽ നിന്നും വണ്ടിയോടിച്ചും ട്രെയിനിലും എത്തുന്ന ഏവരെയും സ്വാഗതം ചെയ്യാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി സ്വാഗത കമ്മിറ്റി ചെയർമാനും സംഗമത്തിന്റെ സെക്രട്ടറിയും കൂടിയായ ശ്രീ തോമസ് ഒഴുങ്ങാലില്‍ അറിയിച്ചു.

പത്തുമണിക്ക് നടക്കുന്ന പൊതുയോഗം, സംഗമത്തിൽ സംബന്ധിക്കാൻ നാട്ടിൽ നിന്നും എത്തിയിരിക്കുന്ന രക്ഷകർത്താക്കളുടെ പ്രതിനിധികൾ തിരിതെളിച്ച് ഉദ്ഘാടനം ചെയ്യുമെന്ന് സംഗമം വൈസ് പ്രസിഡണ്ട് ശ്രീമതി മേഴ്സി ബിജു അറിയിച്ചു. സംഗമത്തിന് എത്തുന്ന എല്ലാവർക്കും സ്വാദേറിയ വിഭവങ്ങൾ ബ്രിസ്റ്റോളിൽ നിന്നുള്ള അറിയപ്പെടുന്ന കേറ്ററിംഗ് കാരുടെ നേതൃത്വത്തിൽ കേരളത്തനിമയോടുകൂടി വിളമ്പുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഫിനാൻസ് കമ്മിറ്റി ചെയർമാൻ റോബി ജെയിംസ് പറഞ്ഞു.

സംഗമം നടക്കുന്ന വേദിയുടെ അഡ്രസ്സ് താഴെ കൊടുക്കുന്നു.

Swindon village hall, Church road, Swindon village, Cheltenham. GL51 9QP

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more