1 GBP = 103.81

സാഹോദര്യത്തിന്‍ കൂട്ടായ്മക്കായി ഏപ്രില്‍ 29 ന് ഒത്തുചേരുന്ന അയര്‍ക്കുന്നം- മറ്റക്കര സംഗമം തീം സോങ്ങ് വീഡിയോ റിലീസ് ചെയ്തു.

സാഹോദര്യത്തിന്‍ കൂട്ടായ്മക്കായി ഏപ്രില്‍ 29 ന് ഒത്തുചേരുന്ന അയര്‍ക്കുന്നം- മറ്റക്കര സംഗമം തീം സോങ്ങ് വീഡിയോ റിലീസ് ചെയ്തു.

ജോയല്‍ ചെറുപ്ലാക്കില്‍

അയര്‍ക്കുന്നം – മറ്റക്കര പ്രദേശങ്ങളില്‍ നിന്നും സമീപ സ്ഥലങ്ങളില്‍ നിന്നുമായി യു കെ യില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ആദ്യ സംഗമം ഏപ്രില്‍ 29 ന് ബെര്‍മിംഗ്ഹാമിന് അടുത്തുള്ള വൂള്‍വര്‍ഹാംപ്ടണില്‍ നടക്കും. ഓരോ കുടുംബങ്ങളും നിറഞ്ഞ മനസ്സോടെ കാത്തിരിക്കുന്ന ആദ്യ സംഗമം കൂടുതല്‍ ശ്രദ്ധേയമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് സംഘാടകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നാടിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ദൃശ്യങ്ങള്‍ കൊണ്ട് സംബന്നമായ സംഗമത്തിന്റെ തീം ഗാന വീഡിയോ യുട്യൂബില്‍ റിലീസ് ചെയ്തു. സംഗമത്തിന്റെ ജനറല്‍ കണ്‍വീനര്‍ കൂടിയായ സി. എ. ജോസഫ് ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. യു കെ യില്‍ പുറത്തിറങ്ങിയ ‘ഒരു ബിലാത്തി പ്രണയം’ എന്ന സിനിമയിലും, മറ്റു ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള മികച്ച അഭിനേതാവ് കൂടിയായ സി.എ ജോസഫ് യു കെ മലയാളികള്‍ പുറത്തിറക്കിയ ‘ഓര്‍മ്മയില്‍ ഒരു ഓണം’ എന്ന സംഗീത ആല്‍ബത്തിന് വേണ്ടിയും ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്.

നിരവധി ഷോര്‍ട്ട് ഫിലിമുകളിലെയും, ആല്‍ബങ്ങളിലെയും ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള മികച്ച ഗായകന്‍ കൂടിയായ ജോജി കോട്ടയം ആണ് ഈ തീം സോങ്ങിനും സംഗീതം നല്‍കിയിരിക്കുന്നത്. ഒരു ബിലാത്തി പ്രണയം എന്ന സിനിമയിലെ ഗാനം ആലപിച്ച് ശ്രദ്ധേയനായ സുമേഷ് അയിരൂര്‍ ആണ് മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ്, ദൂരദര്‍ശന്‍ തുടങ്ങിയ പ്രമുഖ ചാനലുകളില്‍ സംഗീത പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്ന യുവ ഗായകനായ സുമേഷ് അയിരൂര്‍ന് മലയാളത്തില്‍ പുറത്തിറങ്ങുവാന്‍ പോകുന്ന പ്രശസ്ത സംവിധായകരുടെ സിനിമകളിലും പാടുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

അയര്‍ക്കുന്നവും മറ്റക്കരയും സമീപ പ്രദേശങ്ങളുമായി ബന്ധമുള്ള ജനപ്രതിനിധിയെ കൂടി പങ്കെടുപ്പിച്ച്, വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും ഉള്‍പ്പെടുത്തി ആദ്യ കുടുംബ സംഗമം പ്രൗഢോജ്വലം ആക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘാടകര്‍ നടത്തുന്നത്.

നാടിന്റെ സാംസ്‌കാരിക പൈതൃകവും, ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളും, സൗഹൃദങ്ങളും മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാവരും അയര്‍ക്കുന്നം- മറ്റക്കര കുടുംബ സംഗമത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. സംഗമത്തില്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കുവാനും, സംഗമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും കണ്‍വീനര്‍ മാരേയോ താഴെ പറയുന്നവരെയോ ബന്ധപ്പെടേണ്ടതാണ്.

സി എ ജോസഫ്. 07846747602

ജോജി ജോസഫ് . 07809770943

ഷൈനു ക്ലയര്‍ മാത്യൂ. 07872514619

ബാലസജീവ് കുമാര്‍. 07500777681

സംഗമ വേദിയുടെ വിലാസം

UKKCA Hall

Woodcross Lane

Wolverhampton

WV14 9BW

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more