1 GBP =
breaking news

അയര്‍ക്കുന്നം മറ്റക്കര സംഗമം; പ്രശസ്ത പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍ മുഖ്യാതിഥി ; മെയ് 26ലെ രണ്ടാമത് സംഗമം പ്രൗഡോജ്ജ്വലമാക്കുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

അയര്‍ക്കുന്നം മറ്റക്കര സംഗമം; പ്രശസ്ത പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍ മുഖ്യാതിഥി ; മെയ് 26ലെ രണ്ടാമത് സംഗമം പ്രൗഡോജ്ജ്വലമാക്കുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ജോയല്‍ ചെറുപ്ലാക്കില്‍

യുകെയിലെ വിവിധ സ്ഥലങ്ങളിലായി താമസിക്കുന്ന അയര്‍ക്കുന്നം മറ്റക്കര പ്രദേശങ്ങളിലും സമീപ സ്ഥലങ്ങളിലുമുള്ള കുടുംബാംഗങ്ങളുടെ രണ്ടാമത് സംഗമത്തില്‍ പ്രശസ്ത പിന്നണി ഗായകന്‍ ശ്രീ.ജി.വേണുഗോപാല്‍മുഖ്യാതിഥിയായി പങ്കെടുക്കും. ഈ മാസം 26ന് നടക്കുന്ന സംഗമംപ്രൗഡോജ്ജ്വലമാക്കുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ആദ്യ സംഗമംവന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കോട്ടയത്തിന്റെ പ്രിയങ്കരനായ എം.പി.ശ്രീ.ജോസ് കെ മാണി ആയിരുന്നു ഉല്‍ഘാടനം ചെയ്തത്.

വേറിട്ടആലാപന ശൈലി കൊണ്ട് ആരാധകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ അനുഗ്രഹീത ഗായകനായ ശ്രീ.ജി.വേണുഗോപാലിനെ മുഖ്യാതിഥിയായി ലഭിച്ചതിനാല്‍ കൂടുതല്‍ കുടുംബാംഗങ്ങള്‍ രണ്ടാമത് സംഗമത്തില്‍ പങ്കെടുക്കുവാന്‍ സന്തോഷപൂര്‍വം മുന്നോട്ട് വന്നിരിക്കുകയാണ്. വൂള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ ഹാളില്‍ സംഘടിപ്പിക്കുന്ന ഇത്തവണത്തെ സംഗമവും വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളോടെ വിപുലമായി നടത്തുവാനുള്ള ക്രമീകരണങ്ങളാണ് സംഘാടകര്‍നടത്തിവരുന്നത്. അയര്‍ക്കുന്നം  മറ്റക്കര പ്രദേശങ്ങളിലും പരിസരസ്ഥലങ്ങളിലും താമസിക്കുന്നവര്‍ക്കും ഈ പ്രദേശങ്ങളുമായി ആത്മബന്ധംഉള്ളവര്‍ക്കും വിവാഹബന്ധവുമായി ചേര്‍ന്നിട്ടുള്ളവര്‍ക്കും കുടുംബസമേതം സംഗമത്തില്‍ പങ്കെടുക്കാവുന്നതാണെന്നും യുകെയില്‍താമസിക്കുന്ന ഈ പ്രദേശങ്ങളുമായി ബന്ധമുള്ള മുഴുവന്‍ ആളുകളും രണ്ടാമത് സംഗമത്തിലും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും സംഘാടകര്‍ അറിയിച്ചു.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സാംസ്‌കാരികസമ്മേളനത്തിനു ശേഷം കുടുംബാംഗങ്ങളുടെ വ്യത്യസ്തമായ കലാകായികവിനോദ പരിപാടികളും ഉണ്ടായിരിക്കും. സംഗമ ദിവസം കലാകായിക വിനോദ പരിപാടികള്‍ അവതരിപ്പിക്കുവാനും സംഗമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും കമ്മറ്റി അംഗങ്ങളേയോ താഴെപ്പറയുന്നവരേയോ ബന്ധപ്പെടാവുന്നതാണ്.

ജോസഫ് വര്‍ക്കി (പ്രസിഡന്റ്)  07897448282

ജോണിക്കുട്ടി സഖറിയാസ് (സെക്രട്ടറി)  07480363655

ടോമി ജോസഫ് (ട്രഷറര്‍)  07737933896

പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്

സി.എ ജോസഫ്  07846747602

പുഷ്പ ജോണ്‍സണ്‍  07969797898

സംഗമവേദിയുടെ വിലാസം

Woodcross Lane

Bilston

Wolverhampton

WV14 9BW

Date: 26052018

Time: 10 AM  6 PM

 

Post Your Comments Here ( Click here for malayalam )

Press Esc to close
show more