1 GBP = 104.11

കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പപൂജ Medway ഹിന്ദു മന്ദിറില്‍ നവംബര്‍ 25ന്….

കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പപൂജ Medway ഹിന്ദു മന്ദിറില്‍  നവംബര്‍ 25ന്….

കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ 2017 നവംബര്‍ 25-)o തിയതി ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ, കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച് സാഘോഷം നടത്തപ്പെടുന്നു.

അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാന്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടു വരേണ്ടതാണ്. വിശാഖം, അനിഴം, തൃക്കേട്ട എന്നീ നാളുകളില്‍ ജനിച്ചവര്‍ക്കായി പ്രത്യേക ശനിദോഷ പരിഹാരപൂജ നടത്തപ്പെടുന്നതാണ്.

ബ്രിസ്റ്റോളില്‍ നിന്ന് വരുന്ന ശ്രീ വെങ്കിടേഷസ്വാമികള്‍ പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. Medway ഹിന്ദു മന്ദിറിലെ പൂജാരി പണ്ഡിറ്റ്‌ ശ്രീ കിരിത്കുമാര്‍ ദേവിന്‍റെ സാന്നിധ്യവും തദവസരത്തില്‍ ഉണ്ടായിരിക്കുന്നതാണ്. ജാതി-മത- വര്‍ണ്ണ-ഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

അയ്യപ്പപൂജയിലും വിളക്കുപൂജയിലും അന്നദാനത്തിലും പങ്കെടുക്കുന്നവര്‍ ഈ മാസം 22ന് മുൻപായി താഴെ കൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു.

Address : Medway Hindu Mandir, 361 Canterbury Street,

Gillingham, Kent, ME7 5XS.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

E-Mail: [email protected]

Website: kenthindusamajam.org

Facebook: https://www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel: 07838170203 / 07753188671 / 07735368567 / 07906130390 / 07507766652 /

07502310024 / 07940569999

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more