മാഞ്ചസ്റ്റര്‍:- അറിയപ്പെടുന്ന ഗാന രചയിതാവും, ചിന്തകനും, എഴുത്തുകാരനുമായ ശ്രീ.ഷാജി ചരമേലിന് മാഞ്ചസ്റ്റര്‍ ക്നാനായ ചാപ്ലയന്‍സിക്ക് വേണ്ടി മനോഹരമായി ഗാനം രചിച്ചതിനാണ് അംഗീകാരം ലഭിച്ചത്.ഷാജി രചിച്ച് പ്രശസ്ത ഗായകന് കെസ്റ്റര്‍ ആലപിച്ച മനോഹര ഗാനം പ്രഥമ ക്നാനായ തിരുനാള്‍ ദിവസം ആലപിച്ച് പ്രകാശനം ചെയ്യുകയുണ്ടായി.തിരുനാളിന് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ വച്ച് കോട്ടയം രൂപതാദ്ധ്യക്ഷന് മാര്‍ മാത്യു മൂലക്കാട്ട് പിതാവാണ് ഷാജിക്ക് അവാര്‍ഡ് ഫലകം നല്കി ആദരിച്ചത്.
കോട്ടയം അതിരൂപതയിലെ ഓരോ ഇടവകകള്‍ക്കും തങ്ങളുടെ ദേവാലയ മദ്ധ്യസ്ഥനെ പ്രകീര്‍ത്തിക്കുന്ന സ്വന്തമായ ഗാനങ്ങള്‍ ഉണ്ട്.യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലയന്‍സിയുടെ പ്രഥമ തിരുനാളിനോട് അനുബന്ധിച്ച് ക്നാനായ ചാപ്ലയന്‍സിക്കും തങ്ങളുടെ മദ്ധ്യസ്ഥനെ പ്രകീര്‍ത്തിക്കുന്ന ഗാനം സ്വന്തമായി ലഭിച്ചതില്‍ ഓരോ ക്നാനായക്കാരനും അഭിമാനിക്കാവുന്നതാണ്. യു. കെ. കെ. സി. എ പൂള് ആന്‍ഡ് ബോണ്‍മൗത്ത് യൂണിറ്റംഗമായ ഷാജി ചരമേല്‍ മുന്‍പ് യു.കെ. കെ.സി.എ.ക്ക് വേണ്ടി സ്വാഗത ന്യത്ത ഗാനങ്ങളും രചിച്ചിട്ടുണ്ട്. യുക്മ ന്യൂസ് ടീമിലെ പ്രമുഖാംഗമായ ശ്രീ. ഷാജി ഡോര്‍സെറ്റ് കേരള കമ്യൂണിറ്റിയുടെ മുന്‍ പ്രസിഡന്റായിരുന്നു.
യുക്മ ന്യൂസ് ടീമംഗമായ ശ്രീ.ഷാജി ചരമേലിന് ലഭിച്ച അംഗീകാരത്തിന് യുക്മ ന്യൂസ് ടീമിന്റെ അഭിനന്ദനങ്ങള്‍….
click on malayalam character to switch languages