1 GBP = 103.84
breaking news

സെഹിയോന്‍ യുകെ നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ ശനിയാഴ്ച ചാള്‍സ് വൈറ്റ് ഹെഡ് ബൈബിള്‍ സന്ദേശം നല്‍കും..

സെഹിയോന്‍ യുകെ നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ ശനിയാഴ്ച ചാള്‍സ് വൈറ്റ് ഹെഡ് ബൈബിള്‍ സന്ദേശം നല്‍കും..
തോമസ് കെ ആൻറണി
സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്നി ഇംഗ്ലീഷ് ടീം നയിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആഗസ്ത് 18ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ 6 മണി വരെ പാമേഴ്‌സ്ഗ്രീന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിയ്ക്കുന്ന കണ്‍വെന്‍ഷനില്‍ കുമ്പസാരം, വിശുദ്ധ കുര്‍ബാന, ദൈവസ്തുതി ആരാധന, സ്പിരിച്വല്‍ ഷെയറിങ്ങ്, ദിവ്യകാരുണ്യ ആരാധനയും രോഗ സൗഖ്യ ശുശ്രൂഷ എന്നിവയും ഉണ്ടായിരിക്കും.
സെലിബ്രേറ്റ് എന്ന ഫാമിലി കണ്‍വെന്‍ഷന്റെ സ്ഥാപകനും അന്തര്‍ ദേശീയ വചന പ്രഘോഷകനും കരിസ്മാറ്റിക് ഇന്റര്‍നാഷണല്‍ മുന്‍ പ്രസിഡന്റുമായ ശ്രീ. ചാള്‍സ് വൈറ്റ് ഹെഡ് ദൈവ വചന സന്ദേശം നല്‍കും. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷ സെഹിയോന്‍ യുകെ ടീം നയിക്കും.
കണ്‍വെന്‍ഷന്‍ ഹാളിന്റെ വിലാസം:-
St. Annes Catholic High School,
Oakthorpe Road, Palmers Green,
London N13 5TY.
സൗജന്യ കാര്‍പാര്‍ക്കിങ്ങ് സൗകര്യമുണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:-
തോമസ്:- 07903867625

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more