1 GBP = 104.18

അനുഗ്രഹ വർഷം ചൊരിയുന്ന എവെയ്ക്ക് ലണ്ടനും കുട്ടികൾക്കായി മ്യൂസിക് ഫെസ്റ്റും 25ന്…..

അനുഗ്രഹ വർഷം ചൊരിയുന്ന എവെയ്ക്ക് ലണ്ടനും കുട്ടികൾക്കായി മ്യൂസിക് ഫെസ്റ്റും 25ന്…..

ജോസ് കുര്യാക്കോസ്

ലണ്ടൻ നിവാസികൾക്ക്‌ ആത്മീയ വിടുതലും സൗഖ്യവും പകരുന്ന “എവെയ്ക്ക് ലണ്ടൻ” ഇംഗ്ലീഷ് ശുശ്രൂഷ ഈ ശനിയാഴ്ച St . Anne’s Catholic School , Palmers Green , N135TY ൽ വച്ച് നടത്തപ്പെടും.

ഫാ. ഷൈജു നടുവത്താനി നയിക്കുന്ന ശുശ്രൂഷയിൽ Coref Human Community ലെ ജോൺ & അലക്സാൻഡ്ര സ്‌റ്റെയ്‌നെ ദമ്പതികൾ ശുശ്രൂഷകൾക്ക് ശക്തി പകരും.

5 മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്കായി ഈ മാസം “മ്യൂസിക് ഫെസ്റ്റ്” ഒരുക്കപ്പെടുന്നു. വചനവും സംഗീതവും ഒത്തുചേരുന്ന ഈ ആത്മീയ ശുശ്രൂഷ കുട്ടികൾക്ക് വലിയ പ്രാർത്ഥനാ അനുഭവത്തിന് കാരണമായിത്തീരും.

വിവിധ ദേശക്കാർ ഒത്തുചേരുന്ന ഈ ഈ ആത്മീയശുശ്രൂഷ സുവിശേഷത്തിന്റെ അഗ്നി അനേകരിലേക്ക് പകരുകയാണ്. ബ്രദർ തോമസ് & വിർജീനിയ പാണ്ഡെ എന്നിവരുടെ നേതൃത്വത്തിൽ അതിശക്തമായ മധ്യസ്ഥ പ്രാർത്ഥനയും ഒരുക്കങ്ങളും കൺവൻഷന്റെ വിജയത്തിനായി നടന്നു വരുന്നു.

ലണ്ടൻ ഭാഗത്തുള്ള ഏവരെയും യേശുനാമത്തിൽ ഈ ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ ശുശ്രൂഷയെ കുറിച്ച് മറ്റുള്ളവരുമായി പങ്ക് വയ്ക്കുക, പ്രാർത്ഥിക്കുക….

സമയം : വൈകുന്നേരം 2 മുതൽ 6 വരെ
*കുമ്പസാരം, കൗൺസലിംഗ് സൗകര്യം ഉണ്ടായിരിക്കും*.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more