1 GBP = 104.08

ബ്രിട്ടനിലെ പ്രമുഖ പഞ്ചാബി എഴുത്ത്കാരനും കമ്യൂണിസ്റ്റ് നേതാവുമായ സഖാവ് അവ്താർ സിംഗ് സാദിഖ് അന്തരിച്ചു

ബ്രിട്ടനിലെ പ്രമുഖ പഞ്ചാബി എഴുത്ത്കാരനും കമ്യൂണിസ്റ്റ് നേതാവുമായ സഖാവ് അവ്താർ സിംഗ് സാദിഖ് അന്തരിച്ചു

ലണ്ടൻ: ബ്രിട്ടനിലെ പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ് അസോസിയേഷൻ സ്ഥാപക നേതാക്കളിൽ പ്രമുഖനായ സഖാവ് അവ്താർ സിംഗ് സാദിഖ് അന്തരിച്ചു. പ്രത്യയശാസ്ത്ര സൈദ്ധാന്തികനും കവിയും എഴുത്ത് കാരനുമായ അവ്താർ സിംഗ് പഞ്ചാബിയിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾ ചണ്ഡിഗർഹ് കൾച്ചറൽ ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരത്തിന് പാത്രമായിട്ടുണ്ട്.

മുൻ സി പി എം ജനറൽ സെക്രട്ടറി സഖാവ് ഹർകിഷൻ സിംഗ് സുർജിത്തുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന അവ് താർ സിംഗ് ബ്രിട്ടനിലെ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റിന്റെയും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന്റെയും പ്രവർത്തനങ്ങൾക്ക് ഒരു മുതൽക്കൂട്ടായിരുന്നു. ഇന്നലെ ലെസ്റ്ററിൽ നടന്ന എ ഐ സി എക്സിക്യു്ട്ടീവ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനിരുന്ന അദ്ദേഹം ശാരീകസ്വസ്ഥതകൾ മൂലം എത്തിയിരുന്നില്ല. അസുഖം കലശലായതിനെത്തുടർന്ന് വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് ജനറൽ സെക്രട്ടറിയായും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന അദ്ദേഹം നിലവിൽ എ ഐ സി എക്സിക്യു്ട്ടീവ് അംഗമായും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റായും പ്രവർത്തിച്ച് വരുകയായിരുന്നു.

സഖാവിന്റെ നിര്യാണത്തിൽ സി പി ഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എ ഐ സി ജനറൽ സെക്രട്ടറി സഖാവ് ഹർസെവ് ബൈൻസ്, എ ഐ സി എക്സിക്യു്ട്ടീവ് കമ്മിറ്റി, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more