1 GBP = 103.78
breaking news

എയർ ഇന്ത്യ സ്വകാര്യവത്കരണം; വാങ്ങാൻ വിദേശകമ്പനികൾക്ക്​ താൽപര്യമുണ്ടെന്ന്​ വ്യോമയാനമന്ത്രി

എയർ ഇന്ത്യ സ്വകാര്യവത്കരണം; വാങ്ങാൻ വിദേശകമ്പനികൾക്ക്​ താൽപര്യമുണ്ടെന്ന്​ വ്യോമയാനമന്ത്രി

ന്യൂഡൽഹി: പൊതുമേഖല വി​മാനകമ്പനിയായ എയർ ഇന്ത്യയെ വാങ്ങാൻ വിദേശകമ്പനികൾ സമ്മതം അറിയിച്ചതായി വ്യോമയാനമന്ത്രി ഗണപത്​ രാജു. ന്യൂസ്​ 18 ചാനലിന്​ നൽകി അഭിമുഖത്തിലാണ്​ എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്ത്​ വിട്ടത്​.

എയർ ഇന്ത്യയുടെ വിദേശ സർവീസുകൾ വാങ്ങാൻ ഒരു കമ്പനി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്​. മറ്റൊരു വിദേശകമ്പനി എയർ ഇന്ത്യയുടെ 49 ശതമാനം ഒാഹരികൾ വാങ്ങാനുള്ള സന്നദ്ധത അറിയിച്ചുവെന്നും ഗണപത്​ രാജു പറഞ്ഞു.

അതേ സമയം, എയർ ഇന്ത്യയുടെ കടം സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്ത്​ വിട്ടു. പ്രതീക്ഷച്ചതിൽ കൂടുതൽ കടത്തിലാണ്​ എയർ ഇന്ത്യയെന്നാണ്​ മന്ത്രി നൽകുന്ന സൂചനകൾ. 50,000 കോടിക്ക്​ മുകളിൽ നിലവിൽ എയർ ഇന്ത്യക്ക്​ കടമുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more