1 GBP = 103.92

വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ബ്രാഡ്‌ഫോർഡിലേക്ക് പോരൂ!! ശരാശരി വീടുവില £113,000 മാത്രം; ലിവർപൂൾ രണ്ടാമത്

വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ബ്രാഡ്‌ഫോർഡിലേക്ക് പോരൂ!! ശരാശരി വീടുവില £113,000 മാത്രം; ലിവർപൂൾ രണ്ടാമത്

ലണ്ടൻ: വീടുവിപണിയിൽ മിക്കയിടങ്ങളിലും ഉണർവ്വ് വന്നതോടെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. എന്നാൽ പുതിയ കണക്കുകൾ പ്രകാരം ബ്രാഡ്‌ഫോർഡിലാണ് ഏറ്റവും കുറഞ്ഞ നിറഞ്ഞ നിരക്കിൽ വീടുകൾ വിറ്റു പോകുന്നത്. ഇവിടത്തെ ശരാശരി വീടുവില 113,000 പൗണ്ടാണ്. വെസ്റ്റ് യോർക്ക്ഷെയറിലെ മനോഹരമായ സിറ്റിയാണ് ബ്രാഡ്ഫോർഡ്. ബ്രാഡ്ഫോർഡ് യൂണിവേഴ്സിറ്റിയടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടുണ്ട്.
ഏകദേശം 530,000 ത്തോളമാണ് ജനസാന്ദ്രത.

ശരാശരി വീടുവിലയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ലിവർപൂളാണ്. £149,000 ആണ് ലിവർപൂളിലെ ശരാശരി വീടുവില. ബ്രാഡ്‌ഫോർഡിനേക്കാളും വലിയ അന്തരമാണ് ലിവർപൂളിലെ വീടുവിലയിലേത്. തൊട്ടുപിന്നിലായി ഗ്ളാസ്ഗോയും അതിന് പിറകെ മാഞ്ചെസ്റ്റർ നഗരവും. ഇവിടങ്ങളിലെ വീടുവില യഥാക്രമം £155,000 ഉം £161,000 മാണ്.

ലാൻഡ് രെജിസ്ട്രിയും പ്രമുഖ വെബ്‌സൈറ്റായ സൂപ്ലയും നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ശരാശരി വീടുവില ഏറ്റവും കുറവുള്ള പ്രധാനപ്പെട്ട പത്ത് നഗരങ്ങളുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ശരാശരി വീടുവില ഏറ്റവും കൂടുതലുള്ള നഗരങ്ങളുടെ പട്ടികയിൽ ലണ്ടൻ തന്നെയാണ് മുന്നിൽ. അഞ്ചു ലക്ഷം പൗണ്ടാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്. കേംബ്രിഡ്ജ് £398,000 പൗണ്ടുമായി രണ്ടാമതും ബ്രൈറ്റൻ £350,000 പൗണ്ടുമായി മൂന്നാമതും വരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more