1 GBP = 104.02

വരാപ്പുഴ കസ്റ്റഡി മരണം: എ.വി ജോർജിന് സസ്‌പെൻഷൻ

വരാപ്പുഴ കസ്റ്റഡി മരണം: എ.വി ജോർജിന് സസ്‌പെൻഷൻ

കൊച്ചി: വരാപ്പുഴ കസ്‌റ്റഡി മരണക്കേസിൽ മുൻ ആലുവ റൂറൽ എസ്.പി എ.വി.ജോർജിനെ സസ്‌പെൻഡ് ചെയ്തു. എസ്.പിയെ കുടുക്കി ക്രൈംബ്രാഞ്ച് നേരത്തെ ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. സസ്‌പെൻഷൻ കൂടാതെ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
എസ്.പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച റൂറൽ ടൈഗർ ഫോഴ്‌സ് (ആർ.ടി.എഫ്) സംസ്ഥാന പൊലീസ് മേധാവിയുടെയും സർക്കാരിന്റെയും അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. പലപ്പോഴും നിയമാനുസൃതമായിരുന്നില്ല സംഘത്തിന്റെ പ്രവർത്തനം. മാത്രവുമല്ല ഈ സംഘത്തിനെ മുപ്പതിലധികം തവണ എസ്.പി നേരിട്ട് അഭിനന്ദിച്ചിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സംഘം തയ്യാറാക്കിയ റിപ്പോർട്ട് കഴിഞ്ഞ ദിവസം തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയതായാണ് വിവരം. എ.വി.ജോർജിനെതിരെ വകുപ്പ്തല നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more