1 GBP = 104.26
breaking news

ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമില്ലാതെ ആര്‍.ടി.എഫ് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുമോ? എ വി ജോർജ്ജിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമില്ലാതെ ആര്‍.ടി.എഫ് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുമോ? എ വി ജോർജ്ജിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലക്കേസില്‍ മുന്‍ ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി.

എ.വി ജോര്‍ജിനെ ന്യായീകരിച്ച് സര്‍ക്കാരും കേസില്‍ പ്രതിയാക്കേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലും നിയമോപദേശം നല്‍കിയതുനു പിന്നാലെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

എന്തു തെളിവിന്റെ അടിസ്ഥനത്തിലാണ് ശ്രീജിത്തിനെ എവി. ജോര്‍ജ് രൂപീകരിച്ചെന്നു പറയപ്പെടുന്ന റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്‍.ടി.എഫ്) കസ്റ്റഡിയിലെടുത്തതെന്ന് ഹൈക്കോടതി ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമില്ലാതെ ആര്‍.ടി.എഫ് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുമോ? ആരുടെയും നിര്‍ദ്ദേശമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ആര്‍.ടി.എഫ് പ്രവര്‍ത്തിക്കാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്നും കോടതി ചോദിച്ചു.

എന്നാല്‍ ആരെയും കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്.പി നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും പൊലീസിനെ സ്ഥലത്തേക്ക് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more