1 GBP = 103.38

കടം തീർക്കാൻ ആട്ടോ ഡ്രൈവർ ഭാര്യയെയും മകളെയും വിറ്റു

കടം തീർക്കാൻ ആട്ടോ ഡ്രൈവർ ഭാര്യയെയും മകളെയും വിറ്റു

കുർനൂൽ (ആന്ധ്രാപ്രദേശ്): 15ലക്ഷം രൂപയുടെ കടം തീർക്കാൻ ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ആട്ടോ ഡ്രൈവർ വിറ്റു. ആന്ധ്രാപ്രദേശിലെ കുർനൂൽ ജില്ലയിലെ കോയിലകുണ്ട്ല എന്ന ഗ്രാമത്തിലാണ് സംഭവം. കടുത്ത മദ്യപാനിയും ചൂതാട്ടത്തിനടിമയുമായ ആട്ടോ ഡ്രൈവർക്ക് നാല് പെൺമക്കളും ഒരു മകനുമാണുള്ളത്. ഇതിൽ 12കാരിയായ മകളെ വിൽക്കാനാണ് കരാറുണ്ടാക്കിയത്.
പെൺകുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ നൽകാമെന്ന് കാണിച്ച് ഒരാളുമായി 1.5 ലക്ഷം രൂപയുടെ കരാറാണ് ഒപ്പുവച്ചത്. ആട്ടോ ഡ്രൈവറുടെ ഭാര്യ പരാതി നൽകിയതോടെയാണ് ഈ സംഭവം പുറത്തറിഞ്ഞത്. തന്റെ മകളെ വിൽക്കാൻ ശ്രമിക്കുന്നതായി ഭാര്യ പൊലീസിനോട് പറഞ്ഞു. തന്നെ അഞ്ച് ലക്ഷം രൂപയ്ക്ക് ഭർത്താവിന്റെ ബന്ധുവിന് വിറ്റതായും സ്ത്രീ ആരോപിച്ചു. വിൽക്കാനുള്ള തീരുമാനം അറിഞ്ഞതോടെ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയെന്നും എന്നാൽ ഭർത്താവ് അവിടെ എത്തി ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും സ്ത്രീ നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തെ തുടർന്ന് വനിതാ ശിശുക്ഷേമ സമിതി അംഗങ്ങൾ വീട്ടിലെത്തി സ്ത്രീയുടെയും കുട്ടികളുടെയും മൊഴി രേഖപ്പെടുത്തി. കൂടാതെ 17ഉം 12ഉം വയസുള്ള കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം, ഇതിനെ കുറിച്ച് അന്വേഷണം നടത്തിയതിന് ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more