1 GBP = 103.81

ഒാസ്​ട്രിയ ഏഴ്​ പള്ളികൾ അടച്ചുപൂട്ടുന്നു; നി​ര​വ​ധി ഇ​മാ​മു​മാ​രെ നാ​ടു​ക​ട​ത്തും

ഒാസ്​ട്രിയ ഏഴ്​ പള്ളികൾ അടച്ചുപൂട്ടുന്നു; നി​ര​വ​ധി ഇ​മാ​മു​മാ​രെ നാ​ടു​ക​ട​ത്തും

വി​യ​ന: തീ​വ്ര വ​ല​തു​പ​ക്ഷ നി​ല​പാ​ട്​ പു​ല​ർ​ത്തു​ന്ന സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലു​ള്ള ഒാ​സ്​​ട്രി​യ​യി​ൽ ഏ​ഴു പ​ള്ളി​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ തീ​രു​മാ​നം. ഒ​രു തു​ർ​ക്കി പ​ള്ളി​യും മ​റ്റ്​ ആ​റു പ​ള്ളി​ക​ൾ ന​ട​ത്തു​ന്ന ഒ​രു മ​ത​സം​ഘ​ട​ന​യും നി​രോ​ധി​ക്കു​ക​യാ​ണെ​ന്ന്​ ചാ​ൻ​സ​ല​ർ സെ​ബാ​സ്​​റ്റ്യ​ൻ കു​ർ​സ്​ പ്ര​ഖ്യാ​പി​ച്ചു.

2015ൽ ​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ നി​യ​മ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ ന​ട​പ​ടി. വി​ദേ​ശ ഫ​ണ്ടോ​ടെ മ​ത​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തോ​ വി​ശാ​ല ദേ​ശീ​യ കാ​ഴ്​​ച​പ്പാ​ട്​ പു​ല​ർ​ത്താ​തെ നി​ല​നി​ൽ​ക്കു​ന്ന​തോ ആ​യ മ​ത​സം​ഘ​ട​ന​ക​ളെ നി​രോ​ധി​ക്കു​മെ​ന്ന്​ നി​യ​മം അ​നു​ശാ​സി​ക്കു​ന്നു. രാ​ഷ്​​ട്രീ​യ ഇ​സ്​​ലാ​മും സ​മാ​ന്ത​ര സ​മൂ​ഹ​ങ്ങ​ളും ഒാ​സ്​​ട്രി​യ​യി​ൽ അ​നു​വ​ദി​ക്കി​ല്ലെ​ന്നു​കൂ​ടി പ​റ​ഞ്ഞാ​ണ്​ നി​രോ​ധ​നം ചാ​ൻ​സ​ല​ർ പ്ര​ഖ്യാ​പി​ച്ച​ത്.

ആ​റു ല​ക്ഷ​ത്തോ​ള​മാ​ണ്​ ഒാ​സ്​​ട്രി​യ​യി​ലെ മു​സ്​​ലിം ജ​ന​സം​ഖ്യ. ഇ​വ​രി​ലേ​റെ​യും തു​ർ​ക്കി വം​ശ​ജ​രാ​ണ്. ഏ​ഴു പ​ള്ളി​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​തോ​ടെ നി​ര​വ​ധി ഇ​മാ​മു​മാ​രും നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി​യി​ലാ​ണ്. പു​തു​താ​യി നി​രോ​ധ​ന പ​രി​ധി​യി​ൽ വ​രു​ന്ന സം​ഘ​ട​ന​ക്കു കീ​ഴി​ൽ 40ഒാ​ളം ഇ​മാ​മു​മാ​രും​ സേ​വ​ന​മ​നു​ഷ്​​ഠി​ച്ചു​വ​രു​ന്നു​ണ്ട്. ഇ​വ​രെ​യും നാ​ടു​ക​ട​ത്തി​യേ​ക്കും. തീ​രു​മാ​ന​ത്തി​നെ​തി​രെ തു​ർ​ക്കി ക​ടു​ത്ത പ്ര​തി​ഷേ​ധ​മ​റി​യി​ച്ചി​ട്ടു​ണ്ട്.
ക​ടു​ത്ത കു​ടി​യേ​റ്റ​വി​രു​ദ്ധ ന​യം തു​ട​രു​ന്ന ഫ്രീ​ഡം പാ​ർ​ട്ടി​ക്കൊ​പ്പം ചേ​ർ​ന്ന്​ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ്​ കു​ർ​സ്​ ഒാ​സ്​​ട്രി​യ​യി​ൽ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ച്ച​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more