1 GBP = 103.81

പന്തില്‍ കൃത്രിമം കാണിച്ചു; ഓസ്ട്രേലിയ വന്‍ വിവാദത്തില്‍

പന്തില്‍ കൃത്രിമം കാണിച്ചു; ഓസ്ട്രേലിയ വന്‍ വിവാദത്തില്‍

കേ​പ്ടൗ​ണ്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക-​ഓ​സ്ട്രേ​ലി​യ മൂ​ന്നാം ടെ​സ്റ്റ് വന്‍ വിവാദത്തില്‍. പന്തില്‍ കൃത്രിമം കാണിച്ചു എന്ന പേരില്‍ ഓസ്ട്രേലിയന്‍ ടീം വന്‍ ആരോപണത്തിന്‍റെ നിഴലില്‍ ആയിരിക്കുകയാണ്.  ഓ​സ്ട്രേ​ലി​യ​യു​ടെ കാ​മ​റൂ​ണ്‍ ബാ​ൻ​ക്രോ​ഫ്റ്റ് സാ​ൻ​ഡ്പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് പ​ന്ത് ചു​ര​ണ്ടു​ന്ന വീ​ഡി​യോ പുറത്തുവന്നു.

ഇതിന് പിന്നാലെ മത്സര ശേഷം മാധ്യമങ്ങളെ കണ്ട ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബോളില്‍ കൃത്രിമം കാണിച്ചത് തുറന്ന് സമ്മതിച്ചു. ബോളില്‍  കാ​മ​റൂ​ണ്‍ ബാ​ൻ​ക്രോ​ഫ്റ്റ് നടത്തി ‘ചുരണ്ടല്‍’ നേരത്തെ നിശ്ചയിച്ചതാണെന്നും. ടീമിലെ നേതൃനിരയിലെ താരങ്ങള്‍ക്ക് ഇത് അറിയാമായിരുന്നെന്നും സ്റ്റീവ് സ്മിത്ത് സമ്മതിച്ചു.

സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി സ്മിത്ത് പറഞ്ഞു. എന്നാല്‍ ഈ വിഷയത്തിന്‍റെ പേരില്‍ താന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയില്ലെന്ന് പറഞ്ഞു. ഉച്ചയൂണിന്‍റെ സമയത്താണ് ഇത്തരം ഒരു തന്ത്രം ആവിഷ്കരിച്ചത്. എന്നാല്‍ നടന്ന സംഭവത്തില്‍ ഒട്ടും അഭിമാനം തോന്നുന്നില്ല. കളിയുടെ ധാര്‍മ്മികതയ്ക്കും ആവേശത്തിനും ഒപ്പം നില്‍ക്കുന്നതല്ല ഈ പ്രവര്‍ത്തി സ്മിത്ത് പറഞ്ഞു.

ഞങ്ങള്‍ക്ക് മേധാവിത്വം നല്‍കുന്ന പ്രവര്‍ത്തിയായിരിക്കും ഇതെന്നാണ് കരുതിയത്. എന്നാല്‍ അത് നടന്നില്ല. എന്‍റെ നേതൃത്വത്തില്‍ ഇത് ഒരിക്കലും ആവര്‍ത്തിക്കില്ല. ഈ സംഭവത്തെക്കുറിച്ച് കോച്ചിന് പോലും അറിയില്ലായിരുന്നു. ഞങ്ങള്‍ ഇതിന്‍റെ പേരില്‍ പിടിക്കപ്പെട്ടില്ലായിരുന്നെങ്കിലും എനിക്ക് ഈ കാര്യത്തില്‍ കുറ്റബോധം തോന്നുമായിരുന്നു എന്നും സ്മിത്ത് പറയുന്നു,

ഒരിക്കലും കളി കൈവിടരുതെന്നാണ് ഞാന്‍ ചിന്തിച്ചത്. ഒട്ടും അഭിമാനിക്കാന്‍ അല്ല പഠിക്കാനുള്ള പാഠമാണിത്. ഈ കാര്യം ഇപ്പോള്‍ പറയുമ്പോഴും എനിക്ക് നാണക്കേട് തോന്നുന്നു സ്മിത്ത് പറയുന്നു. എങ്ങനെയാണ് തങ്ങള്‍ ബോളില്‍ കൃത്രിമം കാണിച്ചത് എന്ന് കാ​മ​റൂ​ണ്‍ ബാ​ൻ​ക്രോ​ഫ്റ്റ് പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു.

സം​ഭ​വ​ത്തി​ൽ മാ​ച്ച് റ​ഫ​റി വി​ശ​ദ​പ​രി​ശോ​ധ​ന ന​ട​ത്തും. കു​റ്റം തെ​ളി​ഞ്ഞാ​ൽ ബാ​ൻ​ക്രോ​ഫ്റ്റി​ന് ഒ​രു മ​ത്സ​ര​ത്തി​ൽ വി​ല​ക്ക് നേ​രി​ടേ​ണ്ടി​വ​രും. മ​ത്സ​ര​ത്തി​നി​ട​യ്ക്ക് ഓ​സീ​സ് യു​വ​താ​ര​ത്തെ അ​മ്പ​യ​ർ​മാ​ർ വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. ടെ​സ്റ്റി​ന്‍റെ മൂ​ന്നാം​ദി​നം അ​വ​സാ​നി​ക്കു​മ്പോ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 238 റ​ണ്‍​സ് എ​ടു​ത്തി​ട്ടു​ണ്ട്. ആ​തി​ഥേ​യ​ർ​ക്ക് നി​ല​വി​ൽ 294 റ​ണ്‍​സ് ലീ​ഡാ​യി. ഓ​സീ​സ് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 255നു ​പു​റ​ത്താ​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more