1 GBP = 103.82
breaking news

സന്നാഹ മത്സരം: പൂജാര പൂജ്യത്തിനു പുറത്ത്; രണ്ടാം ഇന്നിംഗ്സിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

സന്നാഹ മത്സരം: പൂജാര പൂജ്യത്തിനു പുറത്ത്; രണ്ടാം ഇന്നിംഗ്സിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. കൃത്യമായ ഇടവേളകളിൽ ഇന്ത്യയുടെ വിക്കറ്റ് വീഴ്ത്തിയ ഓസീസ് ബൗളർമാർ ഒരു ഘട്ടത്തിൽ പോലും മത്സരം കൈപ്പിടിയിലൊതുക്കാൻ ഇന്ത്യയെ അനുവദിച്ചില്ല. ഇന്ത്യ ഏറെ പ്രതീക്ഷ വെക്കുന്ന മധ്യനിര ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര റണ്ണൊന്നുമെടുക്കാതെ പുറത്തായി. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയടിച്ച കാമറൂൺ ഗ്രീൻ ബൗളിംഗിലും തിളങ്ങി. യുവതാരം മാർക്ക് സ്റ്റെകെറ്റീ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചു.

ആദ്യ ഇന്നിംഗ്സിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായ ഓപ്പണർമാർ രണ്ടാം ഇന്നിംഗ്സിൽ അക്കൗണ്ട് തുറന്നു. എന്നാൽ ഇരുവരെയും കാമറൂൺ ഗ്രീൻ പുറത്താക്കി. ഷാ (19), ഗിൽ (29) എന്നിവർക്കൊപ്പം ചേതേശ്വർ പൂജാര റണ്ണൊന്നുമെടുക്കാതെ പുറത്തായത് ഇന്ത്യൻ ബാറ്റിംഗിൻ്റെ നട്ടെല്ലൊടിച്ചു. നെസ്സെർ ആണ് പൂജാരയെ പുറത്താക്കിയത്. ഹനുമ വിഹാരി (28)യെ നെസ്സെർ പുറത്താക്കി. അജിങ്ക്യ രഹാനെ (28), ആർ അശ്വിൻ (8), കുൽദീപ് യാദവ് (0), ഉമേഷ് യാദവ് (11), മുഹമ്മദ് സിറാജ് (0) എന്നിവരെ പുറത്താക്കി മാർക്ക് സ്റ്റെകെറ്റീ അഞ്ചു വിക്കറ്റ് നേട്ടം കുറിച്ചു.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുത്തിട്ടുണ്ട്. ഇന്ത്യക്ക് നിലവിൽ 100 റൺസിൻ്റെ ലീഡുണ്ട്. വൃദ്ധിമാൻ സാഹ (30), കാർത്തിക് ത്യാഗി (0) എന്നിവരാണ് ക്രീസിൽ.

ആദ്യ ഇന്നിംഗ്സിൽ 247/9 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ഇന്ത്യക്ക് മറുപടിയായി ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുത്തു നിൽക്കെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more