1 GBP =
breaking news

മന്ത്രിമാർക്ക് പുതിയ പെരുമാറ്റച്ചട്ടവുമായി ആസ്ട്രേലിയൻ പ്രധാനമന്ത്രി

മന്ത്രിമാർക്ക് പുതിയ പെരുമാറ്റച്ചട്ടവുമായി ആസ്ട്രേലിയൻ പ്രധാനമന്ത്രി

സിഡ്‌നി: മന്ത്രിമാര്‍ തങ്ങളുടെ കീഴുദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഓസ്‌ട്രേലിയ നിരോധിച്ചു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടണ്‍ബുള്ളാണ് നിരോധനം കൊണ്ടുവന്നത്. ഉപപ്രധാനമന്ത്രിയായ ബാണ്‍ബെ ജോയ്‌സിയുടെ മാധ്യമ സെക്രട്ടറിയുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പുതിയ നിരോധനം ടേണ്‍ബുള്‍ കൊണ്ടുവന്നത്.

വിവാദം ടേണ്‍ബുള്‍ സര്‍ക്കാരിനെ പിടിച്ചുലച്ചെങ്കിലും ഇക്കാര്യം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. വെറും ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത് എന്ന ഒറ്റക്കാരണത്താലാണ് ഉപപ്രധാനമന്ത്രിയെ പുറത്താക്കത്തതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

Post Your Comments Here ( Click here for malayalam )

Press Esc to close
show more