1 GBP = 104.04

ഓസ്‌ട്രേലിയയില്‍ മലയാളി നേഴ്‌സും മകളും വാഹനാപകടത്തില്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ മലയാളി നേഴ്‌സും മകളും വാഹനാപകടത്തില്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ മലയാളി നേഴ്‌സും മകളും വാഹനാപകടത്തില്‍ മരിച്ചു. ഓസ്ട്രേലിയയിലെ തൂവോംബയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ആണ് ഇവര്‍ മരിച്ചത്. ഇവര്‍ ചാലക്കുടി പോട്ട സ്വദേശികളാണ്. ലോറ്റ്സി, മകള്‍ എന്നിവരാണ് മരിച്ചത്. ലോറ്റ്സി ഓറഞ്ചില്‍ നേഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു. അപകടത്തില്‍ ഭര്‍ത്താവ് ബിപിനും മറ്റ് രണ്ട് കുട്ടികളും ആശുപത്രിയില്‍ ചികിത്സയിലാണ് . ഇവരുടെ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടംഉണ്ടായത് .

ഓറഞ്ചിൽ നിന്നും സൺഷൈൻ കോസ്റ്റിലേയ്ക്ക് താമസം മാറാനായുള്ള യാത്രയിലായിരുന്നു അപകടം. കുടുംബം സഞ്ചരിച്ച കാർ മിൽമേറാനിൽ വച്ച് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ അമ്മയും കുട്ടിയും മരിച്ചു. മറ്റ് രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിൽ ബ്രിസ്ബയിൻ ആശുപത്രിയിൽ ആണ്.  ബിബിൻ തുവുംബ ആശുപതിയിലുമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more