1 GBP = 103.12

ഒടുവിൽ 21 കോടിയുടെ അവകാശിയെത്തി; അബുദാബി ബിഗ് നറുക്കെടുപ്പിൽ സമ്മാനം നേടിയത് എട്ടു മലയാളികൾ

ഒടുവിൽ 21 കോടിയുടെ അവകാശിയെത്തി; അബുദാബി ബിഗ് നറുക്കെടുപ്പിൽ സമ്മാനം നേടിയത് എട്ടു മലയാളികൾ

ദുബായ്∙ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 21 കോടി രൂപ (12 ദശലക്ഷം ദിർഹം) സ്വന്തമാക്കിയ ആ മലയാളി ഒടുവിൽ രംഗത്തു വന്നു– ആ ജോൺ വർഗീസ് ഞാൻ തന്നെ. ഞങ്ങൾ എട്ടുപേരാണ് ആ കോടികള്‍ സ്വന്തമാക്കിയത്.

ദുബായ് ജുമൈറ ലെയ്ക് ടവേഴ്സിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ പത്തനംതിട്ട ആറന്മുള പീടികയിൽ വീട്ടിൽ ജോൺ വർഗീസാണ് ഇൗ മാസം മൂന്നിന് എടുത്ത നറുക്കെടുപ്പിൽ ജേതാവായത്. തൊട്ടടുത്തെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരായ കാസർകോട് ഉദുമ സ്വദേശി അനീഷ് കുമാറും മറ്റു ജീവനക്കാരുമാണ് ബാക്കിയുള്ളവർ. 50, 100 ദിർഹം വീതം മുടക്കിയാണ് എല്ലാവരും ചേർന്ന് ടിക്കറ്റെടുത്തത്. യഥാർഥ ഭാഗ്യവാനെ തിരിച്ചറിയാത്തതിനെ തുടർന്ന് യുഎഇയിലുള്ള മറ്റു രണ്ടു ജോൺ വർഗീസുമാര്‍ക്കു നേരെ ജേതാക്കളെന്ന് തെറ്റിദ്ധരിച്ച് ഒട്ടേറെ പേർ അഭിനന്ദനവുമായി എത്തിയിരുന്നു. ഇതേ തുടർന്ന് അബുദാബിയിൽ ജോലി ചെയ്യുന്ന കോട്ടയം പുതുപ്പള്ളി സ്വദേശി ജോൺ വർഗീസിന് ഞാനല്ല ആ ഭാഗ്യവാനെന്ന് പറഞ്ഞ് സമൂഹ മാധ്യമത്തിൽ പോസ്റ്റിടേണ്ടിയും വന്നു.

കഴിഞ്ഞ 12 വർഷമായി യുഎഇയിലുള്ള യഥാർഥ കോടിപതിയായ ജോൺ വർഗീസ് കഴിഞ്ഞ രണ്ടു വർഷത്തോളമായി കൂട്ടുകാരോടൊപ്പം ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നു. ഇതാദ്യമായാണ് ഒരു സമ്മാനം ലഭിക്കുന്നതെന്ന് അദ്ദേഹം  പറഞ്ഞു. എല്ലാ മാസവും തത്സമയം നറുക്കെടുപ്പ് കാണാറുണ്ട്. ഇപ്രാവശ്യം ഞങ്ങൾ വിജയികളാകുന്നതും കാണാനുള്ള ഭാഗ്യമുണ്ടായി. 093395 ആയിരുന്നു ടിക്കറ്റ് നമ്പർ. കോടിപതികളായപ്പോൾ ഞങ്ങളാരും മറഞ്ഞുനിന്നതോ മറ്റോ അല്ല.

മറ്റു രണ്ടു ജോൺ വർഗീസുമാർ ഞാൻ കാരണം ബുദ്ധിമുട്ടനുഭവിച്ചു എന്നറിഞ്ഞു. ഇതിൽ ഖേദമുണ്ട്. സമ്മാനം നേടിയ ഉടനെ നാട്ടിലെ കുടുംബത്തിനെ വിളിച്ച് അറിയിച്ചു. കോടികൾ നേടിയതിനെ തുടർന്നു ജോലി മതിയാക്കി നാട്ടിലേയ്ക്ക് പോകാനൊന്നും തീരുമാനിച്ചിട്ടില്ല. നാട്ടിലെ ഭാര്യക്കും രണ്ടു കുട്ടികളുടെ ഭാവിക്കും വേണ്ടി എന്തെങ്കിലും ചെയ്യണം. മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നതിനെക്കാളും മറ്റൊരു നല്ല കാര്യമില്ലെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. വളരെ കഷ്ടപ്പെട്ടാണു ദുബായിൽ പിടിച്ചുനിന്നത്. അതുകൊണ്ട് ഇത്തരത്തിൽ കഷ്ടപ്പെടുന്നവരെ ഒരിക്കലും മറക്കില്ല. ഇൗ വിജയം കൂട്ടുകാരോടൊപ്പം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് എട്ടുപേരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more