1 GBP = 103.80
breaking news

റോഡ് ട്രാഫിക് നിയമങ്ങളിൽ വേഗത തെറ്റിക്കുന്ന കാര്യത്തിൽ ചെറുപ്പക്കാരെ പിന്നിലാക്കി മധ്യവയസ്കർ

റോഡ് ട്രാഫിക് നിയമങ്ങളിൽ വേഗത തെറ്റിക്കുന്ന കാര്യത്തിൽ ചെറുപ്പക്കാരെ പിന്നിലാക്കി മധ്യവയസ്കർ

ലണ്ടൻ: ബ്രിട്ടനിലെ റോഡ് നിയമങ്ങളിൽ ഏറ്റവും ആവശ്യമായവയാണ് വേഗതാ നിയന്ത്രണം. സാധാരണ നിലയിൽ ചെറുപ്പക്കാരും കൗമാരക്കാരുമാണ് റോഡുകളിൽ അപകടം വരുത്തി വയ്ക്കുന്നതും നിയമങ്ങൾ ലംഘിക്കുന്നവരും. എന്നാൽ പുതിയ പഠനങ്ങൾ ഏറെ ഞെട്ടലോടെയാണ് ബ്രിട്ടീഷുകാർ ശ്രവിക്കുന്നത്. ചെറുപ്പക്കാരേക്കാളും വേഗത പരിധി ലംഘിക്കുന്നവർ മധ്യവയസ്കരാണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഇതിൽ തന്നെ ജെർമൻ വാഹന നിർമ്മാതാക്കളായ ഓഡി വാഹന ഉടമകളാണ് മുൻപന്തിയിൽ.

ഏകദേശം ആറായിരത്തോളം വാഹനഉടമകളിൽ 17നും 80നും ഇടയിൽ പ്രായമുള്ളവരിൽ നടത്തിയ ഹിത പരിശോധനയിൽ വേഗതാ പരിധി ലംഘനത്തിൽ ഏറ്റവും കൂടുതൽ 41നും അറുപതിനും ഇടയിലുള്ളവരാണ്. ഇതിൽ തന്നെ ജെർമൻ വാഹന നിർമ്മാതാക്കളായ ഓഡി വാഹന ഉടമകളാണ് മുൻപന്തിയിൽ. 8.7 ശതമാനം സമയമാണ് ഓഡി വാഹന ഉപയോക്താക്കൾ നിയമലംഘനം നടത്തുന്നത്. തൊട്ടു പിറകെ ബിഎംഡബ്യു ഡ്രൈവർമാരുമുണ്ട്. ഇത് 8.3 ശതമാനമാണ്.

എന്നാൽ മെഴ്സിഡസ് അഞ്ചാമതും ഇതിന് മുന്നിലായാണ് ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോർസിന്റെ ജാഗ്വറും ലാൻഡ് റോവറും. എന്നാൽ ജർമ്മന്റെ സുസുക്കി 4.2 ശതമാനം മാത്രം. അതേസമയം അറുപത്തിയഞ്ചിന് മുകളിൽ പ്രായമുള്ളവരാണ് വേഗതയുടെ കാര്യത്തിൽ രണ്ടാമത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more