1 GBP = 104.06

ഇന്ത്യന്‍ പാര്‍ലമെന്റിനു നേര്‍ക്ക് ഭീകരാക്രമണം ഉണ്ടായേക്കുമെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഇന്ത്യന്‍ പാര്‍ലമെന്റിനു നേര്‍ക്ക് ഭീകരാക്രമണം ഉണ്ടായേക്കുമെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ദില്ലി: അതിര്‍ത്തി മറികടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തി ഭീകരക്യാംപുകള്‍ തകര്‍ത്തതിനു പകരമായി ഇന്ത്യയില്‍ ഭീകരാക്രമണം നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യയുടെ മിന്നലാക്രമണത്തിന് പ്രതികാരമായി ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കാന്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി ജെയ്‌ഷെ മുഹമ്മദിനു നിര്‍ദേശം നല്‍കിയതായി ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാന്‍ ഇന്ത്യന്‍ സുരക്ഷാസേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

ജെയഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കാനാണ് ആലോചിക്കുന്നത്. 2001ല്‍ അഫ്‌സല്‍ ഗുരുവിന്റെ നേതൃത്വത്തില്‍ നടത്തിയ പാര്‍ലമെന്റ് ആക്രമണത്തിനു സമാനമായ ആക്രമണം അഴിച്ചുവിടാനാണ് ജെയ്‌ഷെ ആലോചിക്കുന്നത്. പാര്‍ലമെന്റ് മന്ദിരത്തിനു പുറമേ മൂന്നു കേന്ദ്രങ്ങള്‍ കൂടി ഭീകരരുടെ ടാര്‍ഗറ്റ് ലിസ്റ്റിലുണ്ട്. പാര്‍ലമെന്റ് ആക്രമിക്കാന്‍ സാധിച്ചില്ലെങ്കില്‍ ദില്ലി സെക്രട്ടേറിയറ്റ് ആയിരിക്കും ലക്ഷ്യസ്ഥാനം. അതല്ലെങ്കില്‍ അക്ഷര്‍ധാമോ ലോട്ടസ് ടെംപിളോ ആക്രമിക്കാനും ഭീകരര്‍ക്ക് പദ്ധതിയുണ്ട്. ഇത്തരത്തിലാണ് പാക് രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്‌ഐ ജെയ്ഷ് ഭീകരര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more