1 GBP = 103.12

അറ്റ്​ലസ്​ രാമചന്ദ്രൻ അന്തരിച്ചു

അറ്റ്​ലസ്​ രാമചന്ദ്രൻ അന്തരിച്ചു

ദുബൈ: പ്രമുഖ വ്യവസായി അറ്റ്​ലസ്​ രാമചന്ദ്രൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിലായിരുന്നു അന്ത്യം. വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം. 

1942 ജൂലൈ 31ന്​ തൃശൂരിൽ വി. കമലാകര മേനോ​ന്‍റെയും എം.എം. രുഗ്​മിണി അമ്മയുടെയും മകനായാണ്​ ജനനം. അറ്റ്​ലസ്​ ജൂവല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രൻ നിരവധി സിനിമകൾ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്​. സംവിധായകൻ, വിതരണക്കാരൻ എന്നീ നിലകളിലും സിനിമ മേഖലയിൽ സജീവമായിരുന്നു. 2015ൽ സാമ്പത്തിക ​ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന്​ ജയിലിലായ അദ്ദേഹം 2018ലാണ്​ പുറത്തിറങ്ങിയത്​. 

കേസ്​ അവസാനിക്കാത്തതിനാൽ യു.എ.ഇ വിട്ട്​ പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അറ്റ്​ലസ്​ വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ്​ മരണം. ദുബൈ ഷോപ്പിങ്​ ഫെസ്റ്റിവലിലെ ഗോൾഡ്​ പ്രമോഷൻ കമ്മിറ്റിയുടെ ആദ്യ ചെയർമാനായിരുന്നു. ഫിലിം മാഗസിനായ ചലച്ചിത്രത്തിന്‍റെ എഡിറ്ററായിരുന്നു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷന്‍റെ വൈസ്​ പ്രസിഡന്‍റാറയും പ്രവർത്തിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more