1 GBP = 103.33

വിമാനറാഞ്ചൽ കേസിൽ എഫ്​.ബി.ഐ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹിസ്​ബുല്ല അംഗം അത്​വ മരണമടഞ്ഞു

വിമാനറാഞ്ചൽ കേസിൽ എഫ്​.ബി.ഐ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹിസ്​ബുല്ല അംഗം അത്​വ മരണമടഞ്ഞു

ബൈറൂത്​: 1985ലെ വിമാനറാഞ്ചൽ കേസിൽ എഫ്​.ബി.ഐ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മുതിർന്ന ഹിസ്​ബുല്ല അംഗം അത്​വ മരണമടഞ്ഞു. അർബുദബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്നു. അസുഖം മൂലം ആരോഗ്യനില വഷളായതിനു പിന്നാലെയാണ്​ മരണ​ ഹിസ്​ബുല്ല അറിയിച്ചു. 

2001ലാണ്​ പിടികിട്ടാപ്പുള്ളികളായ 10 പേരുടെ പട്ടികയിൽ അത്​വയെ എഫ്​.ബി.ഐ ഉൾപ്പെടുത്തിയത്​. റാഞ്ചലിനിടെ വിമാനത്തിലുണ്ടായിരുന്ന യു.എസ്​ നാവിക വിദഗ്​ധൻ കൊല്ലപ്പെട്ടിരുന്നു.

ഇസ്രായേൽ ജയിലിലെ ലെബനീസ്​,ഫലസ്​തീൻ തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ്​ അത്​വയുൾപ്പെടെയുള്ള മൂന്നംഗസംഘം വിമാനം റാഞ്ചിയത്​. അത്​വയെ കുറിച്ച്​ വിവരം നൽകുന്നവർക്ക്​ എഫ്​.ബി.ഐ 50 ലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. റാഞ്ചിയ വിമാനത്തിൽ 153 യാത്രക്കാരും ജീവനക്കാരുമാണുണ്ടായിരുന്നത്​. ഇതിൽ 85 പേർ അമേരിക്കക്കാരായിരുന്നു. ഇവരെ ബന്ദിയാക്കിയായിരുന്നു വിലപേശൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more