1 GBP = 103.12

കടൽക്ഷോഭത്തിനിടെ തിരമാലയിൽപെട്ട എൻജിനീയറിംഗ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കടൽക്ഷോഭത്തിനിടെ തിരമാലയിൽപെട്ട എൻജിനീയറിംഗ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

തൃശൂർ: അഴീക്കോട് മുനയ്ക്കൽ ബീച്ച് ഫെസ്റ്റിവൽ കാണുന്നതിനിടെ കടൽക്ഷോഭത്തിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മാള പഴൂക്കര ഗുരുതിപാല തോപ്പിൽവീട്ടിൽ വിജയകുമാറിന്റെ മകൾ അശ്വനി (20)യുടെ മൃതദേഹമാണ് തീരത്തടിഞ്ഞത്. മാള മെറ്റ്സ് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയായിരുന്നു. അശ്വതിക്ക് ഒപ്പമുണ്ടായിരുന്ന അമ്മ ഷീല (50)യും സഹോദരി ദൃശ്യ (24), ബന്ധു അതുല്യ (18) എന്നിവരും തിരയിൽ പെട്ടെങ്കിലും ഇവരെ ബീച്ചിലുണ്ടായിരുന്ന ലൈഫ് ഗാർഡുകൾ രക്ഷിക്കുകയായിരുന്നു. ദൃശ്യയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ബന്ധുക്കളായ സിന്ധു, അനന്തു എന്നിവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. രാവിലെ കുടുംബ സമേതം ശ്രീ കുരുംബ ഭഗവതീ ക്ഷേത്രത്തിലെത്തി തൊഴുത ശേഷമാണ് ഇവർ ഉച്ചയോടെ ബീച്ചിലെത്തിയത്. അശ്വനി അടക്കം നാലുപേർ മുട്ടോളം വെള്ളം വരെ കടലലേക്കിറങ്ങുകയായിരുന്നു. ഇതിനിടെ കൂറ്റൻ തിരമാലയോടെ രൂക്ഷമായ കടലേറ്റമുണ്ടായി. നാലുപേരും വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് അടുത്തുണ്ടായിരുന്ന ലൈഫ് ഗാർഡ് പ്രതാപൻ ഓടിയെത്തി എല്ലാവരെയും വലിച്ചുകയറ്റിയെങ്കിലും നിമിഷങ്ങൾക്കകം വീണ്ടും തിരമാല ആഞ്ഞടിച്ചു. ഇതോടെ പ്രതാപന്റെ കൈയിൽനിന്ന് അശ്വനി പിടിവിട്ട് ഒഴുകിപ്പോകുകയായിരുന്നു. അശ്വതിക്കായി ഇന്നലെ മത്സ്യതൊഴിലാളികളും തീരദേശ പൊലീസും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more