1 GBP = 104.11

മലയാളിയെ തോൽപ്പിക്കാൻ ആവില്ല എൻ എഛ് എസ്സേ ….. പ്രസവത്തിന് വൈദ്യ സഹായം ലഭിക്കാതെ കുഴങ്ങി നോട്ടിങ്ഹാമിലെ മലയാളി ദമ്പതികൾ. അവസാനം ഭാര്യയുടെ പ്രസവമെടുത്തു അശ്വിൻ താരമായി

മലയാളിയെ തോൽപ്പിക്കാൻ ആവില്ല എൻ എഛ് എസ്സേ …..  പ്രസവത്തിന് വൈദ്യ സഹായം ലഭിക്കാതെ കുഴങ്ങി നോട്ടിങ്ഹാമിലെ മലയാളി ദമ്പതികൾ. അവസാനം ഭാര്യയുടെ പ്രസവമെടുത്തു അശ്വിൻ താരമായി

ജയകുമാർ നായർ

യുകെയിലെ ആശുപത്രികളിൽ പ്രസവസമയത്തു ഭർത്താക്കൻമ്മാർക്ക് ലേബർ റൂമിൽ കയറാനും ജീവിത പങ്കാളിയെ ആശ്വസിപ്പിക്കാനും ഒക്കെയുള്ള സൗകര്യങ്ങൾ എൻ എഛ് എസ്സ് ഒരുക്കിയിട്ടുണ്ടല്ലോ. പല ഭർത്താക്കന്മാരും തന്റെ കുഞ്ഞു ഈ ലോകത്തിലേക്ക് ജനിക്കുന്നത് നേരിൽ കാണുകയും അതിന്റെ സന്തോഷം പങ്കിടുകയും ചെയ്തിട്ടുണ്ട്. എന്നാൽ സ്വന്തം വീട്ടിൽ വെച്ച് ഭാര്യയുടെ പ്രസവമെടുക്കേണ്ടി വന്ന നോട്ടിംഗ്ഹാമിലെ മലയാളിയായ അശ്വിന്റെ അനുഭവമാണ് വായനക്കാരുമായി യുക്മ ന്യൂസ് ഇവിടെ പങ്കുവെക്കുന്നത്.

നിശ്ച്ചയിച്ച ദിവസം തന്നെ പ്രസവ സംബന്ധമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനെ തുടർന്ന് അശ്വിൻ ജോസ്, ഭാര്യ നീനു മരിയയെ നോട്ടിങ്ഹാം സിറ്റി ആശുപത്രിയിൽ എത്തുകയുണ്ടായി . എന്നാൽ പരിശോധന കൾക്കൊടുവിൽ, സമയമായില്ല എന്നും രണ്ടു ദിവസങ്ങൾക്കുശേഷം അൾട്രാ സൗണ്ട് സ്കാനിംഗ് നടത്തണമെന്നും നിദ്ദേശിച്ചു അധികൃതർ അവരെ തിരിച്ചയച്ചു.

വീട്ടിലെത്തിയ നീനുവിന് ഏതാനും മണിക്കൂറുകൾക്കകം തന്നെ കലശലായ വേദന അനുഭവപ്പെട്ടതിനാൽ സിറ്റി ഹോസ്‌പിറ്റൽ മെറ്റേണിറ്റി യൂണിറ്റിൽ വിളിച്ചറിയിക്കുകയും പത്തിരുപതു മിനിട്ടു കൾക്കുള്ളിൽ തിരികെ വിളിക്കാമെന്ന് അവർ അറിയിക്കുകയും ചെയ്തു. മണിക്കുറുകൾ കഴിഞ്ഞിട്ടും ഒരു പ്രതികരണവും ഇല്ലാതെ വന്നപ്പോൾ അശ്വിൻ വീണ്ടും ഹോസ്പിറ്റലിൽ വിളിച്ചു. അപ്പോൾ കേട്ട മറുപടി അശ്വിനെയും നീനുവിനെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു എന്നതാണ് സത്യം. ആശുപത്രിയിൽ കിടക്ക ഇല്ലാത്തതിനാൽ അടുത്തുള്ള മറ്റൊരാശുപതി യിൽ കിടക്കയുണ്ടോ എന്ന് അന്വേഷി ക്കുകയാണെന്നും അതോടൊപ്പം തന്നെ രണ്ടു മിഡ് വൈഫ് മാരെ അവരുടെ വീട്ടിലേക്ക് അയച്ചിട്ടുണ്ട് എന്നുംഅവർ അരമണിക്കൂറിനുള്ളിൽ എത്തുമെന്നുമായിരുന്നു മറുപടി.

കാത്തിരുപ്പുനീണ്ടു എന്നതല്ലാതെ അധികൃതരിൽ നിന്നും ഒരു മറുപടിയോ യാത്ര തിരിച്ചു എന്ന് പറയപ്പെടുന്ന മിഡ്‌വൈഫ്‌ എത്തുകയോ ഉണ്ടായില്ല. വേദനകൊണ്ടു പുളയുന്ന നീനുവിനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ നിൽക്കുമ്പോൾ ഞെട്ടലോടെ ആ സത്യം അശ്വിൻ ഉൾക്കൊണ്ടു…. കുട്ടി പുറ ത്തേക്കു വരുവാൻ ആരംഭിച്ചിരിക്കുന്നു. പരിഭ്രമത്തോടെ എങ്കിലും സമചിത്തത കൈവിടാതെ അശ്വിൻ 9 9 9 വിളിക്കുകയും അവരിൽ നിന്നും ലഭിച്ച നിർദേശങ്ങൾക്കനുസരിച്ച് കുട്ടിയെ പുറത്തെടുക്കുകയും പ്ലാസെന്റ വേർപെടുത്താതെ വീണ്ടും പത്തുമിനിറ്റ് നേരത്തോളം മിഡ് വൈഫിനെ കാത്തു കുട്ടിയെ കൈയിൽ പിടിച്ചു കൊണ്ടിരിക്കുകയും ചെയേണ്ടതായി വന്നു.

വിഷമവും സങ്കടവും സന്തോഷവും ഒരുമിച്ചു അനുഭവിക്കേണ്ടി വന്ന ഇങ്ങനെ ഒരു അനുഭവം ഒരു പക്ഷെ യുകെയിൽ ഒരു മലയാളിക്ക് ആദ്യമായിരിക്കാം. മുവാറ്റുപുഴ സ്വദേശിയായ അശ്വിൻ കുടുബത്തോടൊപ്പം യുകെ യിൽ എത്തിയിട്ട് പതിനൊന്നു വർഷമായി. മൂന്നുമക്കൾ ഉള്ള നോട്ടിങ്ഹാം മലയാളി കൾച്ചറൽ അസ്സോസ്സിയേഷൻ ഭാരവാഹികൂടിയായ അശ്വിനും കുടുബവും ഇപ്പോൾ സന്തോഷത്തിലാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എൻ എഛ് എസ്സിൽ നിന്നും ഇത്രയും തിക്തമായ ഒരു അനുഭവം ഉണ്ടായിട്ടും അശ്വിനും നീനുവിനും പരാതി ഇല്ല. ഒരു സ്വാകാര്യ അഹങ്കാരമായി ഒരു പക്ഷെ അശ്വിൻ ഇങ്ങനെ പറയു ന്നുണ്ടാവും “കളി മലയാളിയോട് വേണ്ട എൻ എഛ് എസ്സേ…… ”

അശ്വിനും കുടുംബത്തിനും യുക്മ ന്യൂസ് എല്ലാവിധ ഭാവുകങ്ങളും നേരുന്നു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more