1 GBP = 103.62
breaking news

ദിലീപ് വീണ്ടും ജയിലിലേക്ക് പോകും ..ഒപ്പം നിന്നു ചിരിക്കുന്നവര്‍ തന്നെ ചതി ഒരുക്കും ; പ്രവചനമിങ്ങനെ

ദിലീപ് വീണ്ടും ജയിലിലേക്ക് പോകും ..ഒപ്പം നിന്നു ചിരിക്കുന്നവര്‍ തന്നെ ചതി ഒരുക്കും ; പ്രവചനമിങ്ങനെ

ഈ കാലത്ത് ജ്യോതിഷി പ്രവചനം വിശ്വസിക്കുന്നുവെന്ന് പറഞ്ഞാല്‍ ചിരിച്ചു തള്ളുന്നവരാണ് അധികവും.എന്നാല്‍ ദിലീപ് തികഞ്ഞ വിശ്വാസിയാണ് .താരം കഷ്ടകാലമാണെന്നും ശനിദോഷമാണെന്നും നേരത്തെ തന്നെ ജ്യോതിഷിയില്‍ നിന്നറിഞ്ഞിരുന്നു.തന്റെ രണ്ടാം വിവാഹം പോലും സമയം നോക്കി ദോഷമൊഴിവാക്കാന്‍ നേരത്തെയാക്കിയിരുന്നു ദിലീപ്.ഏതായാലും ജയില്‍ വാസം വരെ പ്രവചിച്ച ജ്യോതിഷി ഇപ്പോള്‍ പ്രശസ്തനാണ് .അദ്ദേഹം ഇനിയുള്ള ദിലീപിന്റെ ഭാവിയെ കുറിച്ചും ചിലത് പറഞ്ഞത്രെ.
രാമലീല ഹിറ്റാകുമെന്നും ദിലീപിന് ആശ്വാസമായി പുറത്തിറങ്ങാനാകുമെന്നും ജ്യോതിഷി പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഇതെല്ലാം സത്യമായി.എന്നാല്‍ ഇനിയും താരത്തിന് പ്രതിസന്ധി കാലമാണെന്നാണ് പുതിയ പ്രവചനം. ഒപ്പം നില്‍ക്കുന്നവര്‍ തന്ത്രപൂര്‍വ്വം കുടുക്കും. ചിരിച്ചു കൂടെ നില്‍ക്കുന്നവര്‍ കാലുവാരും. .ഇതാണ് പുതിയ മുന്നറിയിപ്പ്.

അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ജയില്‍ വാസ സാധ്യതയുണ്ടത്രെ. തിരിച്ചടിയുടെ കാലമാണ് ജനപ്രിയനെന്നും ദിലീപിന്റെ മേല്‍ ചില ശാപമുണ്ടെന്നും ഇദ്ദേഹം പറയുന്നു. താമസിക്കുന്ന വീടിന് ദോഷമുണ്ടെന്നറിയിച്ച് പ്ലാനില്‍ മാറ്റമുണ്ടാക്കി. എന്നാല്‍ തറവാട്ട് വീടിന്റെ ദോഷമുണ്ടത്രെ. കാവ്യയ്ക്കും മോശ കാലമാണ് . സമാധാനമില്ലാത്ത കാലഘട്ടം. അതും രണ്ടുപേരുടെ ജീവിതത്തെ ബാധിക്കുന്നുണ്ട് . ഇതെല്ലാമാണ് പ്രവചനം. ഏതായാലും നിലവിലെ അവസ്ഥയില്‍ ഇതൊക്കെ എല്ലാവര്‍ക്കും പറയാനാകുമല്ലോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ദിലീപ് ഏതായാലും ആരാധനാലയങ്ങളില്‍ കയറി ഇറങ്ങുകയാണ് .. ശനിദോഷം മാറാനായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more