1 GBP = 103.85

കുട്ടികളിൽ ഓക്സ്ഫോർഡ് – അസ്ട്രസിനെക വാക്സിൻ പരീക്ഷണം നിറുത്തിവച്ചു

കുട്ടികളിൽ ഓക്സ്ഫോർഡ് – അസ്ട്രസിനെക വാക്സിൻ പരീക്ഷണം നിറുത്തിവച്ചു

ഓക്‌സ്‌ഫോര്‍ഡ്, ആസ്ട്രാസെനെക വാക്‌സിന്‍ മൂലം അപൂര്‍വ്വ ബ്ലഡ് ക്ലോട്ടിംഗ് രൂപപ്പെടുന്നത് സംബന്ധിച്ച ആശങ്കകള്‍ വര്‍ദ്ധിച്ചതോടെ കുട്ടികളില്‍ വാക്‌സിന്റെ പരീക്ഷണം നിര്‍ത്തിവെച്ച് ഓക്‌സ്‌ഫോര്‍ഡ്. 50 വയസ്സിന് താഴെയുള്ളവര്‍ക്ക് ആസ്ട്രാസെനെക വാക്‌സിന്‍ നല്‍കുന്നത് യുകെ തല്‍ക്കാലം നിര്‍ത്തിവെയ്ക്കണമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ശാസ്ത്രജ്ഞന്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. വാക്‌സിന്‍ മൂലം സൃഷ്ടിക്കപ്പെടുന്ന ബ്ലഡ് ക്ലോട്ടിന്റെ കൂടുതല്‍ വശങ്ങള്‍ റെഗുലേറ്റര്‍ അന്വേഷണവിധേയമാക്കുന്ന ഘട്ടത്തില്‍, ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നത് വരെ പദ്ധതിയില്‍ മെല്ലെപ്പോക്ക് സ്വീകരിക്കണമെന്നാണ് ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ & ഇമ്മ്യൂണൈസേഷന്‍ (ജെസിവിഐ) അംഗം ഡോ. മാഗി വെയര്‍മൗത്ത് ആവശ്യപ്പെടുന്നത്. 

‘സുരക്ഷയും, പൊതുജനങ്ങളുടെ ആത്മവിശ്വാസവും സംബന്ധിച്ച വിഷയമാണിത്. പൊതുജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ മറച്ചുവെയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല’, അവര്‍ കൂട്ടിച്ചേര്‍ത്തു. എംഎച്ച്ആര്‍എ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് വരെ കുട്ടികളിലെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെയ്ക്കാന്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി തീരുമാനിച്ചു. എന്നിരുന്നാലും പൊതുജനങ്ങള്‍ ആസ്ട്രാസെനെക വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട്ട് വരണമെന്ന ആഹ്വാനത്തില്‍ മാറ്റമില്ല. ജനങ്ങള്‍ വാക്‌സിന്‍ എടുക്കാന്‍ എത്തേണ്ടത് വളരെ അത്യാവശ്യമാണെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. 

ബ്ലഡ് ക്ലോട്ട് രൂപപ്പെടുന്നത് അത്യപൂര്‍വ്വമായി തന്നെ തുടരുകയാണെന്ന് ശാസ്ത്രജ്ഞര്‍ ആവര്‍ത്തിക്കുന്നു. 18 മില്ല്യണ്‍ ഡോസുകള്‍ നല്‍കിയതില്‍ കേവലം 30 പേര്‍ക്കാണ് ഇത് രൂപപ്പെട്ടത്. എന്നാല്‍ കൃത്യമായ തെളിവുകള്‍ മുന്നോട്ട് വെയ്ക്കാതെ ജനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയാല്‍ വിശ്വാസം തകര്‍ക്കുന്ന അവസ്ഥയാകുമെന്ന് ഡോ. വെയര്‍മൗത്ത് മുന്നറിയിപ്പ് നല്‍കി. ‘ജനങ്ങള്‍ക്കുള്ള ആത്മവിശ്വാസം നഷ്ടമാകരുത്, വാക്‌സിനുകള്‍ ഫ്രിഡ്ജുകളില്‍ അവശേഷിക്കുകയും ചെയ്യരുത്. എന്നിരുന്നാലും വ്യാജ ഉറപ്പ് നല്‍കുന്നുവെന്ന തോന്നലും ആളുകളില്‍ സൃഷ്ടിക്കരുത്’, അവര്‍ ടെലിഗ്രാഫിനോട് പറഞ്ഞു. 

31 മില്ല്യണിലേറെ മുതിര്‍ന്നവര്‍ക്കാണ് വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ 15നകം 50ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 18-49 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള പദ്ധതിയെ കുറിച്ചുള്ള ജെസിവിഐ നിര്‍ദ്ദേശങ്ങള്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോകിന് സമര്‍പ്പിക്കുന്നതിന് മുന്‍പ് പുതുക്കാന്‍ ഒരുങ്ങുകയാണ് ജെസിവിഐ. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more