1 GBP = 103.12

കൈയാങ്കളി കേസ്​ പിൻവലിക്കാൻ തീരുമാനിച്ചത്​ പൊതുതാത്​പര്യ പ്രകാരം; സഭയിൽ ഭരണ പ്രതിപക്ഷ ബഹളം

കൈയാങ്കളി കേസ്​ പിൻവലിക്കാൻ തീരുമാനിച്ചത്​ പൊതുതാത്​പര്യ പ്രകാരം; സഭയിൽ ഭരണ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസ്​ പിൻവലിക്കാൻ തുരുമാനിച്ചത്​ പൊതുതാത്​പര്യം മുൻനിർത്തിയെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയുടെ അനുമതിയോ​െട കേസ്​ പിൻവലിക്കുന്നതിൽ തെറ്റില്ലെന്നും വി.ഡി സതീശൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്​ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിലുണ്ടായ കൈയാങ്കളിയിൽ സപീക്കർക്ക്​ ലഭിച്ച മൂന്നു പരാതികളിൽ ഒന്നു മാത്രമാണ്​ ഉദ്യോഗസ്​ഥർ പൊലീസിന്​ ​ൈകമാറിയത്​. ഇക്കാര്യത്തിൽ തുടക്കം മുതൽ ​തന്നെ വിവേചനമുണ്ട്​. വനിതാ എം.എൽ.എമാരെ ആക്രമിച്ച പരാതിയിലടക്കം ഏകപക്ഷീയമായ നിലപാടാണ്​ യു.ഡി.എഫ്​ സർക്കാർ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതാ എം.എൽ.എമാർ നൽകിയ പരാതിയിൽ യു.ഡി.എഫ്​ സർക്കാർ എന്തു നടപടി സ്വീകരിച്ചുവെന്ന ഇ.പി ജയരാജ​​െൻറ ചോദ്യത്തിന്​ എം.എൽ.എമാർ കോടതിയിൽ നൽകിയ പരാതിയും അതിന്​ കോടതി നൽകിയ സ്​റ്റേയും വി.ഡി സതീശൻ വിശദീകരിച്ചു. വിശദീകരണത്തിനിടെ സഭ്യേതര പരാമർശം ഉണ്ടായി എന്നും സതീശൻ വനിതാ അംഗങ്ങളെ അപമാനിക്കുകയാ​െണന്നും ചുണ്ടിക്കാട്ടി അവ​ സഭാരേഖകളിൽ നിന്ന്​ നീക്കം ചെയ്യണമെന്ന്​ പരാതിക്കാരി​െലരാളായ ഇ.എസ്​ ബിജിമോൾ ആവശ്യപ്പെട്ടു. ഇത്​ സഭയിൽ ബഹളത്തിനിടവെച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more