1 GBP = 104.04
breaking news

ഏഷ്യാ കപ്പ് വേദി ശ്രീലങ്കയ്ക്ക് നഷ്ടമായേക്കും; സ്റ്റാൻഡ്‌ബൈ വേദിയായി ബംഗ്ലാദേശ്

ഏഷ്യാ കപ്പ് വേദി ശ്രീലങ്കയ്ക്ക് നഷ്ടമായേക്കും; സ്റ്റാൻഡ്‌ബൈ വേദിയായി ബംഗ്ലാദേശ്

ശ്രീലങ്കയ്ക്ക് ഏഷ്യാ കപ്പ് വേദി നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് വേദി മാറ്റിയേക്കുമെന്നാണ് റിപ്പോർട്ട്. ശ്രീലങ്കയ്ക്ക് വേദി നഷ്ടമാവുമെങ്കിൽ ബംഗ്ലാദേശിൽ വച്ച് ടൂർണമെൻ്റ് നടത്തിയേക്കും. ഈ വർഷം ഓഗസ്റ്റ്-സെപ്തംബർ മാസങ്ങളിലാണ് ഏഷ്യാ കപ്പ് നടക്കുക.

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഓഗസ്റ്റ് 28നെന്ന് റിപ്പോർട്ടുണ്ട്. ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യാ കപ്പ് ടി-20 ഫോർമാറ്റിലാണ്. ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 11 വരെയാണ് ഏഷ്യാ കപ്പ് നടക്കുക.

6 ടീമുകളാണ് ഏഷ്യാ കപ്പിൽ കളിക്കുക. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്കൊപ്പം ശ്രീലങ്ക, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു. ബാക്കിയുള്ള ഒരു ടീം യോഗ്യതാ മത്സരത്തിലൂടെ ടൂർണമെൻ്റിൽ കളിക്കും.

2016ൽ ബംഗ്ലാദേശിലാണ് ഇതിനു മുൻപ് ടി-20 ഫോർമാറ്റിൽ ഏഷ്യാ കപ്പ് നടന്നത്. ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം. 2018ൽ യുഎഇയിൽ നടന്ന 50 ഓവർ ഏഷ്യാ കപ്പിലും ബംഗ്ലാദേശിനെ കീഴടക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്. 2020ലെ ഏഷ്യാ കപ്പ് കൊവിഡ് ബാധയെ തുടർന്ന് മാറ്റിവച്ചിരിക്കുകയാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more