1 GBP = 103.87
breaking news

ശ്രീജിത്തിന്റെ കസ്റ്റ‌ഡി മരണം: എ.എസ്.ഐയെ ചോദ്യം ചെയ്യുന്നു,​ തിരിച്ചറിയൽ പരേഡ് നടത്തും

ശ്രീജിത്തിന്റെ കസ്റ്റ‌ഡി മരണം: എ.എസ്.ഐയെ ചോദ്യം ചെയ്യുന്നു,​ തിരിച്ചറിയൽ പരേഡ് നടത്തും

ആലുവ: വീടാക്രമണ കേസുമായി അറസ്റ്റിലായ ശ്രീജിത്ത് പൊലീസ് കസ്‌റ്റിഡിയിൽ മരിച്ച സംഭവുമായി ബന്ധപ്പെട്ട് എ.എസ്.ഐ ജയാനന്ദനെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ.

ശ്രീജിത്തിനെ റൂറൽ ടൈഗർ ഫോഴ്സ് കസ്റ്റഡിയിൽ എടുക്കുന്പോൾ സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്നത് ജയാനന്ദനായിരുന്നു.
അതേസമയം,​ ശ്രീജിത്തിന്റെ മരണവുമയി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ തിരിച്ചറിയിൽ പരേഡിന് വിധേയരാക്കും. അറസറ്റിലായ ആർ.ടിഎഫ് ഉദ്യോഗസ്ഥരായ ജിതിൻരാജ്, സന്തോഷ് കുമാർ, സുമേഷ് എന്നിവരെയാണ് തിരിച്ചറിയൽ പരേഡ് നടത്തുക. അതേസമയം,​ അറസ്റ്റിലായ എസ്.ഐ ദീപക്കിനെ തിരിച്ചറിയിൽ പരേഡിന് വിധേയനാക്കില്ല. പരേഡിൽ ശ്രീജിത്തിന്റെ കുടുംബാംഗങ്ങളേയും ഉൾപ്പെടുത്താൻ കോടതി നിർദ്ദേശിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പറവൂർ മജിസ്ട്രേട്ട് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more