1 GBP = 103.70

ആഷ്ടണ്‍ ഓള്‍ഡ്ഹാം സീറോ മലബാര്‍ ഇടവകയില്‍ പരിശുദ്ധ മാതാവിന്റെ അമലോത്ഭവ തിരുന്നാള്‍ സെപ്റ്റംബര്‍ 17ന് ….

ആഷ്ടണ്‍ ഓള്‍ഡ്ഹാം സീറോ മലബാര്‍ ഇടവകയില്‍ പരിശുദ്ധ മാതാവിന്റെ അമലോത്ഭവ തിരുന്നാള്‍ സെപ്റ്റംബര്‍ 17ന് ….

ആഷ്ടണ്‍ ഓള്‍ഡ്ഹാം സീറോ മലബാര്‍ ഇടവകയില്‍ പരിശുദ്ധ മാതാവിന്റെ അമലോത്ഭവ തിരുന്നാള്‍ സെപ്റ്റംബര്‍ 17ന് ഭക്തിനിര്‍ഭരമായി കൊണ്ടാടും. സെപ്റ്റംബര്‍ 17ന് കൃത്യം 3.30ന് അഭിവന്ദ്യ പിതാവിനെ ഇടവകജനങ്ങള്‍ മുത്തുക്കുടകളുടെ അകമ്പടിയോടെ സ്വീകരിച്ചു ദൈവാലയത്തിലേക്ക് ആനയിക്കുന്നതും തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ ദിവ്യബലിയും പരിശുദ്ധ കന്യാമറിയത്തിന്റെ ലദീഞ്ഞും ഭക്തിനിര്‍ഭരം നടത്തപ്പെടും.

തിരുന്നാള്‍ ദിവസം അഭിവന്ദ്യ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ അടിമ വയ്ക്കുവാനും കഴുന്ന് എടുക്കുവാനും സൗകര്യം ഉണ്ടായിരിക്കും. തുടര്‍ന്ന് നടക്കുന്ന സ്‌നേഹസംഗമത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ അരങ്ങേറുന്നതാണ്. ഭക്തിസാന്ദ്രമായ തിരുന്നാള്‍ കര്‍മ്മങ്ങളിലേക്കും, സ്‌നേഹസംഗമത്തിലേക്കും തുടര്‍ന്നുള്ള സ്‌നേഹവിരുന്നിലേക്കും ഏവരെയും ക്ഷണിക്കുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more