1 GBP = 99.65
breaking news

ജിമിക്കികമ്മല്‍ എന്ന ഗാനത്തിന് ചുവട് വച്ച് റെഡിച്ചില്‍ നിന്നുള്ള ആഷ്മി, അനീഷ സഹോദരിമാര്‍….കാണാം വീഡിയോ

ജിമിക്കികമ്മല്‍ എന്ന ഗാനത്തിന് ചുവട് വച്ച് റെഡിച്ചില്‍ നിന്നുള്ള ആഷ്മി, അനീഷ സഹോദരിമാര്‍….കാണാം വീഡിയോ

വെളിപാടിന്റെ പുസ്തകത്തിലെ ഗാനമായ ജിമിക്കികമ്മല്‍ സോഷ്യല്‍ മീഡിയയിലും മറ്റും ഏറെ വൈറലായ ഒരു ഗാനമാണ്. ഈ ഗാനത്തിന് ചുവട് വച്ച് ഏറെ വീഡിയോകളും സമൂഹ മാധ്യമങ്ങള്‍ വന്നിരുന്നു. ഇപ്പോള്‍ ഇതേ ഗാനത്തിന് ചുവട് വച്ചിരിക്കുന്നത് ഇവിടെ യുകെയിലെ റെഡിച്ചില്‍ നിന്നുള്ള രണ്ടു മലയാളി പെണ്‍കുട്ടികളാണ് . ഈ ഗാനത്തിന്റെ പ്രത്യേക താളത്തിന് ഒത്തു ചുവട് വച്ചിരിക്കുന്നത് റെഡിച്ചില്‍ താമസിക്കുന്ന സഹോദരിമാരായ ആഷ്മി, അനീഷ എന്നിവരാണ്. യുകെയിലെ അറിയപ്പെടുന്ന നര്‍ത്തകരായ ഇവര്‍ നിരവധി വേദികളില്‍ തങ്ങളുടെ നൃത്ത വൈഭവം തെളിയിച്ചിട്ടുണ്ട്. റെഡിച്ചില്‍ താമസിക്കുന്ന ജേക്കബ് മാത്യുവിന്റെയും ലിസി ജേക്കബിന്റെയും മക്കളാണ് ആഷ്മിയും അനീഷയും.

യുക്മയുടെ കലാമേളകളില്‍ പങ്കെടുത്തു നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള ഈ സഹോദരിമാര്‍ വെറും ഒരു മണിക്കൂര്‍ മാത്രമാണ് ഈ ഗാനത്തിനൊത്തുള്ള ചുവടുകള്‍ ചിട്ടപ്പെടുത്തുന്നതിനായി ഈ സഹോദരിമാര്‍ എടുത്തത്. മാതാപിതാക്കളുടെ അനുവാദത്തോടെ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത നൃത്തം യുട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ഇവരെ പോലും അമ്പരിപ്പിക്കുന്ന തരത്തിലാണ് നൃത്തത്തിന്റെ വീഡിയോ വ്യൂവേഴ്സിന്റെ എണ്ണം കുതിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more