1 GBP = 103.96

ജി.സി.എസ്.ഇ പരീക്ഷയിൽ ട്രാഫോഡിൽ നിന്ന് ഒരു വീരഗാഥ; ഒൻപത് ഡബിൾ എ സ്റ്റാർ നേട്ടവുമായി ആഷ്ലാൻ സിബി

ജി.സി.എസ്.ഇ പരീക്ഷയിൽ ട്രാഫോഡിൽ നിന്ന് ഒരു വീരഗാഥ; ഒൻപത് ഡബിൾ എ  സ്റ്റാർ നേട്ടവുമായി ആഷ്ലാൻ സിബി
മാഞ്ചസ്റ്റർ:- ജി.സി.എസ്.ഇ യിലെ മികച്ച വിജയം നേടിയ മലയാളി കുട്ടികളടെ നിര നീളുന്നു.  ഊംസ്റ്റൺ ഗ്രാമർ സ്കൂളിൽ നിന്നും വിജയിച്ച ആഷ്ലാൻ സിബി 9 വിഷയങ്ങളിൽ എ ഡബിൾ സ്റ്റാറും ഫർദർ മാത്സിന് എസ്റ്റാറും നേടിയാണ് മിന്നും വിജയം കരസ്ഥമാക്കിയത്. യുക്മ സാംസ്കാരിക വേദി മുൻ ജനറൽ കൺവീനറും ട്രാഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻറ്, നാടകനടനും സംവിധായകനും രചയിതാവും യുക്മ സാംസ്കാരിക വേദി നാടകക്കളരി അംഗവുമായ ഡോ.സിബി വേകത്താനത്തിന്റെ മകളാണ് ആഷ്ലാൻ.
കോട്ടയം അതിരമ്പുഴ വേകത്താനം ഡോ.സിബിയുടെയും വയലാ തകരേട്ട് ഡോളി സിബിയുടെയും മകളായ ആഷ്ലാൻ മികച്ച നർത്തകിയും ഗായികയും സ്പോർട്സ് താരം കൂടിയാണ്. 13 വയസ്സിന് താഴെയുള്ളവരുടെ ക്രിക്കറ്റ് നാഷണൽ ലീഗിൽ ആഷ്ലാൻ ഉൾപ്പെട്ട ടീം ദേശീയ ചാമ്പ്യൻമാരായിട്ടുണ്ട്.
ഡോ. സിബി വേകത്താനം ലേണിംഗ് ടെക്നോളജിസ്റ്റ് ആയി അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ഗ്രൂപ്പിൽ ജോലി ചെയ്യുന്നു. ഡോളി സിബി എൻഹാൻസ്ഡ്  നഴ്സ് പ്രാക്ടീഷണറായി എൻ.എച്ച്.എസിൽ ജോലി നോക്കുന്നു. സഹോദരങ്ങൾ ആഷോൺ, ഒലിവിയ
മികച്ച വിജയം കരസ്ഥമാക്കിയ
ആഷ്ലാൻ സിബിക്ക് യുക്മ ന്യൂസിന്റെ അഭിനന്ദനങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more