1 GBP = 103.12

അരുണാചൽ ഇന്ത്യയുടെ അവിഭാജ്യം, ചൈനയ്‌ക്ക് മറുപടിയുമായി ഇന്ത്യ

അരുണാചൽ ഇന്ത്യയുടെ അവിഭാജ്യം, ചൈനയ്‌ക്ക് മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചൽ സന്ദർശനത്തെ ചൈന എതിർത്തതിനു പിന്നാലെ ചൈനയ്‌ക്ക് മറുപടിയുമായി ഇന്ത്യ രംഗത്ത്. ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽപ്രദേശെന്നും അതുകൊണ്ട് തന്നെ ഇന്ത്യയിലെ ജനപ്രതിനിധികൾക്കും ജനങ്ങൾക്കുമാണ് അവിടെ പോകാൻ അവകാശമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.
ചൈനയുടെ എതിർപ്പു തള്ളി മോദി വ്യാഴാഴ്ച അരുണാചൽ സന്ദർശിച്ചിരുന്നു. ദക്ഷിണ ടിബറ്റിന്റെ ഭാഗമാണ് അരുണാചലെന്നാണു ചൈനയുടെ നിലപാട്. ഇന്ത്യൻ നേതാക്കളുടെ സന്ദർശനം അതിർത്തിയിലെ പ്രശ്‌നങ്ങൾ രൂക്ഷമാക്കുകയേയുള്ളു എന്നായിരുന്നു ചൈനയുടെ മുന്നറിയിപ്പ്.

അരുണാചലിൽ ഇന്ത്യൻ ഭരണാധികാരികളുടെ സന്ദർശനങ്ങളെ ചൈന എതിർക്കുന്നതു പതിവാണ്. നവംബറിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമനും ഡിസംബറിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദും സന്ദർശിച്ചപ്പോൾ രൂക്ഷപ്രതികരണവുമായി ചൈന രംഗത്തുവന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more