1 GBP = 103.12

ബി.െജ.പിയുടെ ലക്ഷ്യം ഹിന്ദു-മുസ് ലിം വിഭജനമെന്ന് അരുൺ ഷൂരി

ബി.െജ.പിയുടെ ലക്ഷ്യം ഹിന്ദു-മുസ് ലിം വിഭജനമെന്ന് അരുൺ ഷൂരി

ന്യൂഡൽഹി: രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്ര മന്ത്രി അരുൺ ഷൂരി. ഹിന്ദുക്കളെയും മുസ് ലിംകളെയും വിഭജിക്കുക എന്ന ലക്ഷ്യമാണ് ബി.ജെ.പിയുടേതെന്ന് അരുൺ ഷൂരി ആരോപിച്ചു. കോൺഗ്രസ് നേതാവ് സൈഫുദീൻ സോസിന്‍റെ പുസ്തക പ്രകാശന ചടങ്ങിലാണ് മുൻ ബി.ജെ.പി നേതാവും ഇപ്പോൾ കടുത്ത വിമർശകനുമായ അരുൺ ഷൂരിയുടെ മോദി സർക്കാറിനെതിരായ പ്രസ്താവന.

കശ്മീരിലെ യഥാർഥ ചരിത്രം മനസിലാക്കുകയും പ്രശ്നത്തിന് പരിഹാരം കാണുകയും ആണ് വേണ്ടത്. പാകിസ്താൻ, ചൈന അടക്കമുള്ള അയൽ രാജ്യങ്ങളുടെ കാര്യത്തിൽ ബി.ജെ.പി സർക്കാറിന് ഒരു ദീർഘകാല നയവുമില്ല. സാഹചര്യത്തിന് അനുസൃതവും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയും ഉള്ള നിലപാടുകളാണ് സ്വീകരിക്കുന്നത്. ഹിന്ദുക്കളെയും മുസ് ലിംകളെയും വിഭജിക്കുക എന്നതാണ് തന്ത്രമെന്നും ഷൂരി ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more