1 GBP = 103.73
breaking news

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണം; കൊവെൻട്രിയിൽ മരണമടഞ്ഞത് ഒരു വർഷം മുൻപ് മാത്രം നാട്ടിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയായ മലയാളി നേഴ്സ്

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണം; കൊവെൻട്രിയിൽ മരണമടഞ്ഞത് ഒരു വർഷം മുൻപ് മാത്രം നാട്ടിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയായ മലയാളി നേഴ്സ്

കൊവെൻട്രി: യുകെ മലയാളികളെതേടി വീണ്ടുമൊരു മരണവാർത്ത. കൊവെൻട്രിയിൽ മരണമടഞ്ഞത് ഒരു വർഷം മുൻപ് മാത്രം നാട്ടിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയായ മലയാളി നേഴ്സ്. കൊവെൻട്രി എൻഎച്ച്എസ് ഹോസ്പിറ്റലിലെ ഐടിയുവിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന അരുൺ എം എസ് എന്ന യുവാവാണ് മരണമടഞ്ഞത്.

ഇന്നലെ ഉച്ചയോടെ പോലീസ് വാതിൽ തുറന്നപ്പോഴാണ് ഇയാളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി നൈറ്റ് ഷിഫ്റ്റിന് വരേണ്ടതായിരുന്നു. അരുൺ ജോലിക്ക് വരാത്തതിനെത്തുടർന്ന് സഹപ്രവർത്തകർ പോലീസിനെ അറിയിക്കുകയും പോലീസ് കൊവെൻട്രിയിലെ വൈക്കൻ ക്രോഫ്റ്റിലെ വീടിന്റെ വാതിൽ പൊളിച്ച് തുറക്കുകയുമായിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് കരുതപ്പെടുന്നത്.

ഒരു വർഷം മുമ്പാണ് അരുൺ കവൻട്രിയിലെത്തിയത്, അടുത്തിടെ ഭാര്യയെയും 3 വയസ്സുള്ള കുട്ടിയെയും ഇവിടെ കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു. തിരുവനന്തപുരം അമരവിളക്ക് സമീപം ഉദിയൻകുളങ്ങരയിൽ അരുണിമയിൽ മുരളീധരൻ നായരുടെയും കുമാരി ശാന്തിയുടെയും മകനാണ്. ഒരു സഹോദരി കൂടിയുണ്ട്.

അകാലത്തിൽ വേർപിരിഞ്ഞ അരുണിന്റെ നിര്യാണത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം, നാഷണൽ കമ്മിറ്റിയംഗം ജയകുമാർ നായർ, റീജിയൻ പ്രസിഡൻ്റ് ജോർജ് തോമസ്, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ ജോബി പുതുക്കുളങ്ങര, കൊവെൻട്രി കേരളാ കമ്യൂണിറ്റി ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more