1 GBP = 104.25
breaking news

കാർഷിക മേഖലയ്ക്ക് 11 ലക്ഷം കോടി പ്രഖ്യാപിച്ച് ജയ്‌റ്റ്‌ലി

കാർഷിക മേഖലയ്ക്ക് 11 ലക്ഷം കോടി പ്രഖ്യാപിച്ച് ജയ്‌റ്റ്‌ലി

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സന്പൂർണ ബഡ്ജ‌റ്റിൽ കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി. ഇതോടൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിനും ആരോഗ്യ മേഖലയ്ക്കും മന്ത്രി ഊന്നൽ നൽകി. 11 ലക്ഷം കോടിയാണ് ജയ്‌റ്റ്‌ലി കാർഷിക മേഖലയ്ക്കായി മാറ്റിവച്ചത്.
പ്രഖ്യാപനങ്ങൾ
*കാർഷികമേഖലയ്ക്ക് ആകെ 11 ലക്ഷം കോടി
*കാർഷികോൽപന്നങ്ങളുടെ വില നിർണയിക്കാൻ വിവിധ മന്ത്രാലയങ്ങളെ ഒരുമിപ്പിച്ച് സംവിധാനം
*പാവപ്പെട്ട എട്ട് കോടി സ്ത്രീകൾക്ക് പാചകവാതക കണക്ഷൻ നൽകും
*രണ്ടു കോടി ശൗചാലയങ്ങൾ കൂടി നി‌ർമിക്കും
* ജൈവകൃഷിക്ക് 200 കോടി
*സംസ്ഥാനങ്ങളിൽ 42 മെഗാ ഫുഡ് പാർക്ക് സ്ഥാപിക്കും
*മത്സ്യബന്ധന മേഖലയ്ക്കും മൃഗസംരക്ഷണ മേഖലയ്ക്കും 10,​000 കോടി
*ഗ്രാമങ്ങളിലെ ചെറുകർഷക വിപണന കേന്ദ്രങ്ങളെ അഗ്രിക്കൾച്ചറൽ മാർക്കറ്റുകളാക്കും
*വിളകളുടെ താങ്ങുവില ഒന്നര മടങ്ങാക്കും
*ഭക്ഷ്യസംസ്കരണത്തിനുള്ള കേന്ദ്രവിഹിതം 1400 കോടിയാക്കി
*കർഷകരുടെ വരുമാനം ഇരട്ടിയാക്കും
*കാർഷികോൽപാദനം ഇരട്ടിയാക്കും
*പ്രകൃതിവിഭവങ്ങളുടെ വിതരണത്തിൽ സുതാര്യത കൊണ്ടുവന്നു
*മുതിർന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തും
*അഴിമതി ഭരണത്തിന്റെ ഭാഗമായിരുന്നു. ഈ സർക്കാർ അതില്ലാതാക്കി
*നോട്ട്നിരോധനം കറൻസി ഇടപാട് കുറച്ചു
*സാന്പത്തിക പരിഷ്കരണ നടപടികൾ ഫലം കണ്ടു
*വിദേശനിക്ഷേപം കൂടി
*അടുത്ത സാന്പത്തികവർഷം 7- 7.5 ശതമാനം വളർച്ച കൈവരിക്കും
*ഇന്ത്യൻ സന്പദ്‌വ്യവസ്ഥ അതിവേഗം വളരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more