1 GBP = 103.12

ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന നിർമിത ബുദ്ധി (എ.ഐ) അധിഷ്ഠിതമായ പരിശീലനങ്ങൾ നിർത്തിവെക്കണമെന്ന് പ്രമുഖർ

ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന നിർമിത ബുദ്ധി (എ.ഐ) അധിഷ്ഠിതമായ പരിശീലനങ്ങൾ നിർത്തിവെക്കണമെന്ന് പ്രമുഖർ

ന്യൂയോർക്: ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന നിർമിത ബുദ്ധി (എ.ഐ) അധിഷ്ഠിതമായ പരിശീലനങ്ങൾ നിർത്തിവെക്കണമെന്നും ഇത് മാനവികതക്ക് വെല്ലുവിളിയാകുമെന്നും ഈ രംഗത്തെ വിദഗ്ധർ.

നിർമിത ബുദ്ധി അധിഷ്ഠിതമായ വിവിധ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള കിടമത്സരം നടക്കുകയാണെന്നും ഇത് ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ട്വിറ്റർ മേധാവി ഇലോൺ മസ്ക് ഉൾപ്പെടെയുള്ള പ്രമുഖർ ഒപ്പുവെച്ച തുറന്ന കത്തിൽ പറയുന്നു. നിശ്ചിത പരിധിക്കപ്പുറത്തുള്ള എ.ഐ പരിശീലനം ചുരുങ്ങിയത് ആറുമാസത്തേക്കെങ്കിലും നിർത്തിവെക്കണമെന്നാണ് കത്തിലെ ആവശ്യം.

ആപ്പിൾ സഹ സ്ഥാപകൻ സ്റ്റീവ് വോസ്നിയാക്കും ഒപ്പിട്ടവരിലുണ്ട്. ഈയിടെ ലഭ്യമായ ‘ഓപൺ എ.ഐ’ കമ്പനിയുടെ ‘ചാറ്റ് ജി.പി.ടി’ ലോകമെമ്പാടും വൻ ചർച്ചയായിരുന്നു. ചോദ്യങ്ങൾക്ക് മറുപടി തയാറാക്കാനും മറ്റുമുള്ള ‘ചാറ്റ് ജി.പി.ടി’യുടെ സാധ്യതയിൽ ലോകം അമ്പരന്ന് നിൽക്കുകയാണ്.

മനുഷ്യബുദ്ധിയോട് വെല്ലുവിളി ഉയർത്തുന്ന എ.ഐ സംവിധാനങ്ങൾ സമൂഹത്തിനും മാനവികതക്കും വെല്ലുവിളിയാണെന്ന് ഈ രംഗത്തെ പ്രമുഖ സംഘടനയായ ‘ദ ഫ്യൂചർ ഫോർ ലൈഫി’ലെ വിദഗ്ധർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more