1 GBP = 103.12

മോഷ്‌ടാക്കളുടെ വെടിയേറ്റ് അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

മോഷ്‌ടാക്കളുടെ വെടിയേറ്റ് അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

ഷിക്കാഗോ: മോഷണ ശ്രമത്തിനിടെ ഇന്ത്യൻ വംശജൻ അമേരിക്കയിൽ വെടിയേറ്റു മരിച്ചു. ഗുജറാത്തിലെ നാദിയാദ് സ്വദേശി അർഷാദ് വഹോര (19) യാണ് കൊല്ലപ്പെട്ടത്. ഷിക്കാഗോയിൽ നിന്നും മുപ്പത് കിലോമീറ്റർ അകലെ ഡൊലൊട്ടണിലെ ഗ്യാസ് സ്‌റ്റേഷനിലാണ് സംഭവം. ഇവിടെ കവർച്ച നടത്താനെത്തിയ മോഷ്‌ടാക്കളാണ് അർഷാദിനെ വെടിവച്ചത്. വെടിവപ്പിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
അർഷാദിനെ വെടിവച്ചതിന് പിന്നാലെ മോഷ്‌ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. സമീപത്ത് സ്ഥാപിച്ച ക്യാമറകളിൽ നിന്നും ആക്രമണത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആക്രമികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 12,000 ഡോളർ അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ അടുത്ത കാലത്തായി ഇന്ത്യക്കാർക്ക് നേരെ ആക്രമണങ്ങളും വെടിവപ്പും വർദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിസംബർ 15ന് സമാന സാഹചര്യത്തിൽ ഓഹിയോയിൽ കരുണാകർ കരാഗ്‌ലെ എന്ന ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചിരുന്നു. ഫെബ്രുവരിയിൽ ശ്രീനിവാസ് കുച്ചിബോട്ല എന്ന സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ കനാസിൽ കൊല്ലപ്പെട്ടിരുന്നു. 2017ൽ മാത്രം അമേരിക്കയിൽ 14, 763 പേർ വെടിവയ്പ്പിൽ കൊല്ലപ്പെടുകയും 29,888 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more