1 GBP = 104.27
breaking news

ഒബമയാങ്ങിന് ഹാട്രിക്ക്; സീസണിൽ ആഴ്സണലിന് ആദ്യ ജയം

ഒബമയാങ്ങിന് ഹാട്രിക്ക്; സീസണിൽ ആഴ്സണലിന് ആദ്യ ജയം

021-22 സീസണിൽ ആഴ്സണലിന് ആദ്യ ജയം. ഇഎഫ്എൽ കപ്പിൻ്റെ രണ്ടാം റൗണ്ടിൽ വെസ്റ്റ് ബ്രോമിനെതിരെയാണ് ആഴ്സണൽ ആദ്യ ജയം കുറിച്ചത്. മടക്കമില്ലാത്ത 6 ഗോളുകൾക്കായിരുന്നു ഗണ്ണേഴ്സിൻ്റെ ജയം. ഗാബോൺ താരം പിയേർ-എമെറിക്ക് ഒബമയാങ് ആഴ്സണലിനായി ഹാട്രിക്ക് നേടി. നിക്കോളാസ് പെപ്പെ, ബുക്കായോ സാക്ക, അലക്സാൻഡ്രേ ലകാസറ്റ് എന്നിവരാണ് ആഴ്സണലിൻ്റെ മറ്റ് സ്കോറർമാർ. (arsenal won west brom)

കളി തുടങ്ങി 17ആം മിനിട്ടിൽ തന്നെ ഒബമയാങിലൂടെ ആഴ്സണൽ മുന്നിലെത്തി. ആദ്യ പകുതിയുടെ അവസാന മിനിട്ടിൽ വീണ്ടും ഒബമയാങ് സ്കോർ ചെയ്തു. ഇഞ്ചുറി ടൈമിൽ പെപ്പെ കൂടി ഗോൾവല തുളച്ചതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ആഴ്സണൽ 3-0നു മുന്നിൽ. രണ്ടാം പകുതിയ്ക്ക് 5 മിനിട്ട് പ്രായമായപ്പോൾ ബുക്കായോ സാക്കയിലൂടെ ആഴ്സണൽ ലീഡ് നില വർധിപ്പിച്ചു. 62ആം മിനിട്ടിൽ മൂന്നാം ഗോൾ നേടിയ ഒബമയാങ് ഹാട്രിക്ക് തികച്ചു. 69ആം മിനിട്ടിൽ ലകാസറ്റ് ആഴ്സണലിൻ്റെ ഗോൽ പട്ടിക പൂർത്തിയാക്കി.

പ്രീമിയർ ലീഗ് സീസണു മുൻപ് ചെൽസിയുമായും ടോട്ടനവുമായും സൗഹൃദമത്സരങ്ങൾ കളിച്ച ആഴ്സണൽ രണ്ട് കളിയിലും പരാജയപ്പെട്ടിരുന്നു. അതിനും മുൻപ് റേഞ്ചേഴ്സിനോട് 2-2 എന്ന സ്കോറിനു സമനില വഴങ്ങിയ ഗണ്ണേഴ്സ് സ്കോട്ടിഷ് ക്ലബായ ഹിബെർനിയൻ എഫ്സിയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങി. ഇങ്ങനെ ഒരു ജയം പോലുമില്ലാതെയാണ് ആഴ്സണൽ പ്രീമിയർ ലീഗിനെത്തിയത്. ലീഗിലെ ആദ്യ മത്സരത്തിൽ ബ്രെൻ്റ്ഫോർഡിനെതിരെ എതിരില്ലാത്ത രണ്ട് ഗോൾ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ആഴ്സണൽ അടുത്ത മത്സരത്തിൽ ചെൽസിയോടും ഇതേ സ്കോറിനു പരാജയപ്പെട്ടു. വെസ്റ്റ് ബ്രോമിനെതിരെ നേടിയ ഈ കൂറ്റൻ ജയം അവർക്ക് ആത്മവിശ്വാസമാകും. 28ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ് ഗണ്ണേഴ്സിൻ്റെ അടുത്ത മത്സരം.

അറ്റ്ഃഏസമയം, ജർമ്മൻ കപ്പിൽ കരുത്തരായ ബയേൺ മ്യൂണിക്ക് പടുകൂറ്റൻ ജയം സ്വന്തമാക്കി. മടക്കമില്ലാത്ത 12 ഗോളുകൾക്കാണ് ബ്രെമർ എസ്‌വിയെ ആണ് ബയേൺ നാണം കെടുത്തിയത്. രണ്ടാം നിര ടീമുമായി ഇറങ്ങിയാണ് ജർമ്മൻ ടീം ഇത്തരമൊരു ജയം സ്വന്തമാക്കിയത്. ഇത് ബയേണിൻ്റെ കരുത്ത് വിളിച്ചറിയിക്കുന്നതാണ്. 76ആം മിനിട്ടിൽ പ്രതിരോധ താരം ചുവപ്പുകാർഡ് കണ്ട് മടങ്ങിയതോടെ അവസാന 14 മിനിട്ട് 10 പേരുമായാണ് ബ്രെമർ പൂർത്തിയാക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more