1 GBP = 103.92

ആഴ്‌സണൽ വനിത ഫുട്ബാൾ താരങ്ങളുമായി പുറ​​പ്പെട്ട വിമാനത്തിൽ പറന്നുയരുന്നതിന് തൊട്ടുമുമ്പ് പക്ഷിയിടിച്ചു; ഒഴിവായത് വൻ ദുരന്തം

ആഴ്‌സണൽ വനിത ഫുട്ബാൾ താരങ്ങളുമായി പുറ​​പ്പെട്ട വിമാനത്തിൽ പറന്നുയരുന്നതിന് തൊട്ടുമുമ്പ് പക്ഷിയിടിച്ചു; ഒഴിവായത് വൻ ദുരന്തം

ഫുട്ബാൾ താരങ്ങൾ കയറിയ വിമാനം പറന്നുയരാനായി റൺവേയിൽ നീങ്ങുന്നതിനിടെ പക്ഷിയിടിച്ച് അപകടം. തീപ്പൊരി പടർന്ന് പൊട്ടിത്തെറി ഉണ്ടായെങ്കിലും കൂടുതൽ അപകടമുണ്ടാകാതെ നിർത്താനായതായി അധികൃതർ അറിയിച്ചു. പ്രിമിയർ ലീഗ് ടീമായ ആഴ്സണലിന്റെ വനിത ടീം ജർമനിയിൽ മത്സരം കഴിഞ്ഞ് മടങ്ങുന്നതിനി ബ്രോൻഷ്വീഗ് വുൾഫ്സ്ബർഗ് വിമാനത്താവളത്തിലായിരുന്നു അപകടം. പക്ഷിയിടിച്ചതിന് പിന്നാലെ തീപ്പൊരി പടരുന്നത് കണ്ട പൈലറ്റ് വിമാനം നിർത്തുകയായിരുന്നു.

ഉടൻ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഞായറാഴ്ച അമേരിക്കൻ എയർലൈൻസ് വിമാനത്തിലും സമാനമായി പക്ഷിയിടിച്ച് അപകടമുണ്ടായിരുന്നു. എഞ്ചിനിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയാണ് അപകടമൊഴിവാക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more