1 GBP = 101.25

വാട്ട്സ്ആപ്പ് ചാറ്റുകൾ ഇനിയുമുണ്ട്; അർണാബിനെതീരെ കുരുക്ക് മുറുക്കി മുംബൈ പോലീസ്

വാട്ട്സ്ആപ്പ് ചാറ്റുകൾ ഇനിയുമുണ്ട്; അർണാബിനെതീരെ കുരുക്ക് മുറുക്കി മുംബൈ പോലീസ്

മും​ബൈ: റി​പ്പ​ബ്ലി​ക്​ ടി.​വി മേ​ധാ​വി അ​ർ​ണ​ബ്​ ഗോ​സ്വാ​മി​യും ബ്രോ​ഡ്​​കാ​സ്​​റ്റ്​ ഒാ​ഡി​യ​ൻ​സ്​ റി​സ​ർ​ച്​ കൗ​ൺ​സി​ൽ (ബാ​ർ​ക്) മു​ൻ മേ​ധാ​വി പാ​ർ​ഥ​ദാ​സ്​ ഗു​പ്​​ത​യും ന​ട​ത്തി​യ വാ​ട്​​സ്​ ആ​പ്​ ചാ​റ്റു​ക​ൾ ഇ​നി​യു​മു​ണ്ടെ​ന്ന്​ മും​ബൈ പൊ​ലീ​സ്. ടി.​ആ​ർ.​പി ത​ട്ടി​പ്പ്​ കേ​സ്​ പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ന​ട​ത്തി​യ ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന ഫ​ലം കി​ട്ടി​യാ​ലു​ട​ൻ ഇൗ ​തെ​ളി​വു​ക​ളു​മാ​യി കോ​ട​തി​യി​ൽ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​ഞ്ഞു. അ​ർ​ണ​ബ്​ ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ അ​റ​സ്​​റ്റു​ണ്ടാ​കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ർ​ണ​ബു​മാ​യി ന​ട​ത്തി​യ ചാ​റ്റു​ക​ളി​ൽ ചി​ല​ത്​ പാ​ർ​ഥ​ദാ​സ്​ ഗു​പ്​​ത സ്​​ക്രീ​ൻ​ഷോ​ട്ട് ​ എ​ടു​ത്ത​ശേ​ഷം വാ​ട്​​സ് ആ​പ്പി​ൽ​നി​ന്ന്​ ഡി​ലീ​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. സ്​​ക്രീ​ൻ ഷോ​ട്ടു​ക​ൾ പൊ​ലീ​സ്​ ക​ണ്ടെ​ത്തി. ഇ​വ ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്​​ധ​ർ പ​രി​ശോ​ധി​ക്കു​ന്നു. നേ​ര​ത്തെ പാ​ർ​ഥ​ദാ​സ്​ ഗു​പ്​​ത​ക്കെ​തി​രെ​യു​ള്ള അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം കോ​ട​തി​യി​ൽ തെ​ളി​വാ​യി സ​മ​ർ​പ്പി​ച്ച ചാ​റ്റു​ക​ൾ ചോ​ർ​ന്നു​ണ്ടാ​യ വി​വാ​ദം അ​ട​ങ്ങി​യി​ട്ടി​ല്ല. 40 സി.​ആ​ർ.​പി.​എ​ഫ്​ ജ​വാ​ന്മാ​ർ മ​രി​ച്ച പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും ബാ​ലാ​കോ​ട്ടി​ൽ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണം മൂ​ന്ന്​ ദി​വ​സം മു​േ​മ്പ പാ​ർ​ഥ​യോ​ട്​ വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്​​ത ത‍െൻറ ചാ​റ്റു​ക​ൾ അ​ർ​ണ​ബി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി.

ടി.​ആ​ർ.​പി കേ​സി​ൽ അ​ർ​ണ​ബി​നെ​തി​രെ ന​ട​പ​ടി ത​ൽ​ക്കാ​ലം ബോം​ബെ ഹൈ​കോ​ട​തി ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. പാ​ർ​ഥ​ദാ​സ്​ ഗു​പ്ത​യ​ട​ക്കം നി​ല​വി​ൽ 15 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. ക്രൈം ​ഇ​ൻ​റ​ലി​ജ​ൻ​സ്​ യൂ​നി​റ്റി​ലെ അ​സി​സ്​​റ്റ​ൻ​റ്​ പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ ശ​ശാ​ങ്ക്​ സ​ന്ദ്​​ഭോ​റി‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള 38 അം​ഗ പ്ര​ത്യേ​ക സം​ഘ​മാ​ണ്​ ടി.​ആ​ർ.​പി ത​ട്ടി​പ്പ്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്. വാ​യ്​​പ ത​ട്ടി​പ്പ്​ കേ​സി​ൽ പ്ര​ശ​സ്​​ത കാ​ർ ഡി​സൈ​ന​ർ ദി​ലി​പ്​ ഛബ്​​രി​യ​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തും ഇ​തേ സം​ഘ​മാ​ണ്. ര​ണ്ട്​ കേ​സു​ക​ളി​ലും മി​ക​ച്ച അ​ന്വേ​ഷ​ണം ന​ട​ത്തി​യ സം​ഘ​ത്തെ ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ പ​രം ഭി​ർ സി​ങ്​ ആ​ദ​രി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more