1 GBP = 103.78
breaking news

അട്ടിമറിയിലൂടെ ഭരണം; സൈന്യത്തിന്​ മുന്നറിയിപ്പുമായി അർമീനിയൻ പ്രധാനമന്ത്രി

അട്ടിമറിയിലൂടെ ഭരണം; സൈന്യത്തിന്​ മുന്നറിയിപ്പുമായി അർമീനിയൻ പ്രധാനമന്ത്രി

യെരവാൻ: അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കാനൊരുങ്ങിയ സൈന്യത്തിന്​ മുന്നറിയിപ്പുമായി അർമീനിയൻ പ്രധാനമന്ത്രി നികോൾ പഷ്​നിയൻ. അട്ടിമറിക്ക്​ ശ്രമിച്ച സൈനികതലവൻ ഒനിക്​ ഗാസ്​പരിയാനെ പുറത്താക്കിയതായി പ്രധാനമന്ത്രി അറിയിച്ചു.

സൈന്യം ഇനിമുതൽ ത​െൻറ ഉത്തരവനുസരിച്ച്​ പ്രവർത്തിച്ചാൽ മതിയെന്ന്​ നിർദേശിക്കുകയും ചെയ്​തു. പഷ്​നിയ​െൻറ രാജിയാവശ്യപ്പെട്ട്​ പ്രതിപക്ഷ​വും രംഗത്തിറങ്ങിയിരുന്നു. നഗോർണോ-കരാബക്​​​ സംഘർഷം പരിഹരിക്കുന്നതിനായി കരാറിൽ ഒപ്പുവെച്ചതിനെ തുടർന്നാണ്​ സൈനിക മേധാവികൾ നികോൾ പഷ്​നിയ​െൻറ രാജിയാവശ്യപ്പെട്ട് രംഗത്തുവന്നത്​​. കരാർ വ്യവസ്​ഥകൾ അർമീനിയക്ക്​ ഗുണകരമാണെന്നായിരുന്നു ആരോപണം. 

തുടർന്ന്​ ജനകീയപ്രതിഷേധവും രാജ്യത്ത്​ അരങ്ങേറി. അർമീനിയയും അസർബൈജാനും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിനായി സ്വന്തം സൈന്യത്തി​െൻറ നിർബന്ധപ്രകാരം ഇഷ്​ടമില്ലാത്ത കരാറിൽ ഒപ്പുവെക്കാൻ നിർബന്ധിതനായെന്ന്​ നേരത്തേ പഷ്​നിയൻ കുറ്റസമ്മതം നടത്തിയിരുന്നു. 

അസർബൈജാ​െൻറ കീഴിൽനിന്ന്​ അർമീനിയ കൈവശപ്പെടുത്തിയ ന​േഗാർണോ-കരാബക്കിനെ ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി സംഘർഷത്തിലായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more