1 GBP = 104.16

വസ്തു ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു

വസ്തു ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു

ന്യൂഡല്‍ഹി: വസ്തു ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുവാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

ലോകസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ വസ്തു രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഇടപാടുകള്‍ക്ക് സമ്മതമെങ്കില്‍ ആധാര്‍ ആധികാരിക രേഖയായി കണക്കാക്കാമെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.

ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന മാതൃകയില്‍ വസ്തു ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധിത രേഖയാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിനാമി ഇടപാടുകള്‍ നിയന്ത്രിക്കുന്നതിനായിട്ടാണ് ഈ പദ്ധതി കേന്ദ്രം കൊണ്ടുവരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more