1 GBP =
breaking news

കസാൻ അറീനയിൽ ഫ്രഞ്ച് പടയോട്ടം; അ​ർ​ജ​ൻ​റീ​ന​ ലോകകപ്പിൽ നിന്നും പുറത്ത് (4-3)

കസാൻ അറീനയിൽ ഫ്രഞ്ച് പടയോട്ടം; അ​ർ​ജ​ൻ​റീ​ന​ ലോകകപ്പിൽ നിന്നും പുറത്ത് (4-3)

കസാൻ: കസാൻ അറീനയിൽ ഗോൾമഴ പെയ്​തിറങ്ങിയ മത്സരത്തിൽ അവസാനചിരി ​ഫ്രാൻസി​േൻറത്​. ഇരുനിരയും കൊണ്ടും കൊടുത്തും മുന്നേറിയപ്പോൾ ലീഡ്​ മാറിമറിഞ്ഞതിനൊടുവിൽ ഫ്രാൻസി​​​െൻറ കടുംനീല കുപ്പായക്കാർ വിജയഭേരി മുഴക്കി. അർജൻറീനയുടെ നീലയു​ം വെള്ളയും ജഴ്സിയും കണ്ണീരിൽ കുതിർന്നു. ഗ്രൂപ്​ റൗണ്ടിൽ മൂന്ന്​ ഗോൾ വീതം മാത്രം നേടിയ ഇരുനിരകളും തമ്മിലുള്ള അങ്കത്തിൽ ഗോൾ കുറവായിരിക്കുമെന്ന പ്രവചനങ്ങളെ കാറ്റിൽപറത്തിയ മത്സരത്തിൽ ഏഴു ഗോളുകളാണ്​ പിറവിയെടുത്തത്​.ഇരട്ട ഗോളുമായി തിളങ്ങിയ കെയ്​ലിയൻ എംബാപെയായിരുന്നു ഫ്രാൻസി​​​െൻറ വിജയശിൽപി. അർജൻറീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ഫ്രഞ്ച്​ പ്രതിരോധം കെട്ടിപ്പൂട്ടി നിർത്തിയതാണ്​ ഫ്രഞ്ച്​ വിജയത്തിൽ നിർണായകമായത്​. ടീമി​​​െൻറ കളിയിൽ നിർണായക സ്വാധീനം ചെലുത്തിയെങ്കിലും മെസ്സിക്ക്​ സ​്​കോർ ചെയ്യാനുള്ള അവസരം ഫ്രഞ്ചുകാർ നൽകിയില്ല. ഇതോടെ, ലോകകപ്പ്​ നോക്കൗട്ട്​ റൗണ്ടിൽ ഇതുവരെ ഗോൾ നേടിയിട്ടില്ലെന്ന ചീത്തപ്പേര്​ മായ്​ച്ചുകളയാൻ മെസ്സിക്കായില്ല.

ഡിഫൻസിവ്​ മിഡ്​ഫീൽഡർ എൻഗോളോ കാ​​​െൻറയുടെ ഒരു കണ്ണ്​ എപ്പോഴും മെസ്സിയുടെ മേലായിരുന്നു. ഡിഫൻഡർമാരായ റാഫേൽ വരാനെയും സാമുവൽ ഉംറ്റിറ്റിയും കൂടെ ജാഗരൂകരായതോടെ മെസ്സിക്ക്​ കാര്യമായൊന്നും ചെയ്യാനായില്ല. മറുവശത്ത്​ എംബാപെയുടെ വേഗമായിരുന്നു ഫ്രാൻസി​​​െൻറ കരുത്ത്​. രണ്ടു​േ ഗാളുകൾ നേടുക മാത്രമല്ല, ഗ്രീസ്​മാ​​​െൻറ പെനാൽറ്റി ഗോളിനുള്ള അവസരമൊരുക്കിയതും എംബാപെയായിരുന്നു. ബെഞ്ചമിൻ പാവർഡി​​​െൻറ മനോഹര ഗോൾകൂടി എത്തിയതോടെ ഫ്രഞ്ച്​ മുന്നേറ്റം അതിവേഗത്തിലായി. ഗ്രീസ്​മാ​​​െൻറ ഒരു ഫ്രീകിക്ക്​ ബാറിൽതട്ടി പുറത്തുപോവുകയും ചെയ്​തു.

മറുവശത്ത്​ എയ്​ഞ്ചൽ ഡിമരിയയുടെ അത്ഭു​ത ഗോളും അവസാനഘട്ടത്തിൽ സെർജിയോ അഗ്യൂറോയുടെ ഹെഡർ ഗോളുമായിരുന്നു അർജൻറീനക്ക്​ ആശ്വസിക്കാനുണ്ടായിരുന്നത്​. മെർകാഡോയ​ുടേത്​ ഭാഗ്യ ഗോളായിരുന്നു. ആദ്യം വെടിപൊട്ടിച്ചത്​ ഫ്രാൻസായിരുന്നു, 13ാം മിനിറ്റിൽ ഗ്രീസ്​മാ​​​െൻറ പെനാൽറ്റിയിലൂടെ. ഇടവേളക്ക്​ തൊട്ടുമുമ്പും ശേഷവും ഗോൾ നേടിയാണ്​ അർജൻറീന മത്സരത്തിലേക്ക്​ തിരിച്ചുവന്നത്​. 41ാം മിനിറ്റിൽ ഡിമരിയയും 48ാം മിനിറ്റിൽ മെർകാഡോയും സ്​കോർ ചെയ്​തു. എന്നാൽ, തളരാതെ പോരാടിയ ഫ്രാൻസ്​ 57ാം മിനിറ്റിൽ പാവർഡി​​​െൻറ ഹാഫ്​വോളിയിൽ ഒപ്പംപിടിച്ചു. പിന്നാലെ 64, 68 മിനിറ്റുകളിൽ ഗോളുകളുമായി എംബാപെ ടീമി​​​െൻറ ജയമുറപ്പിച്ചു. ഇഞ്ചുറി സമയത്തായിരുന്നു അഗ്യൂറോയുടെ ഗോൾ.

ഫ്രഞ്ച്​ കോച്ച്​ ദിദിയർ ദെഷാംപ്​സ്​ 4-2-3-1 ശൈലിയിൽ മാറ്റമില്ലാതെ ടീമിനെയിറക്കിയപ്പോൾ അർജൻറീന കോച്ച്​ ജോർജെ സാംപോളി ഒരു മാറ്റവുമായാണ്​ ടീമിനെ അണിനിരത്തിയത്​. മുൻനിരയിൽ അ​േമ്പ പരാജയമായ ഗോൺസാലോ ഹി​െഗ്വയ്​നു പകരം ക്രിസ്​റ്റ്യൻ പാവോൺ മെസ്സിക്ക്​ കൂട്ടായി ഇറങ്ങി. ഗോൾവലക്ക്​ മുന്നിൽ ഫ്രാ​േങ്കാ അർമാനി, പ്രതിരോധത്തിൽ ഗബ്ര​ിയേൽ മെർകാഡോ, നികളസ്​ ഒടമെൻഡി, മാർകസ്​ റോഹോ, നികളസ്​ താഗ്ലിയഫികോ, മധ്യനിരയിൽ ഹാവിയർ മഷറാനോ, എവർ ബനേഗ, എൻസോ പെരസ്​, എയ്​ഞ്ചൽ ഡിമരിയ, മുൻനിരയിൽ മെസ്സി, പാവോൺ എന്നതായിരുന്നു അർജൻറീന ലൈനപ്​. ആരാധകരുടെ മുറവിളിയുണ്ടായിട്ടും പ്രതിഭാധനനായ  പൗലോ ഡിബാലയെ ഉൾപ്പെടുത്താൻ സാംപോളി തയാറായില്ല. പകരക്കാരനായിപ്പോലും താരത്തിന്​ അവസരം ലഭിച്ചില്ല.

ഫ്രഞ്ച്​ നിരയിൽ ഗോളി ഹ്യൂഗോ ലോറിസിന്​ മുന്നിൽ ലൂകാസ്​ ഹെർണാണ്ടസ്​, സാമുവൽ ഉംറ്റിറ്റി, റാഫേൽ വരാനെ, ബെഞ്ചമിൻ പാവർഡ്​ എന്നിവർ പ്രതിരോധത്തിലും ഡിഫൻസിവ്​ മിഡ്​ഫീൽഡർമാരായി എൻഗോളോ കാ​​​െൻറയും പോൾ പൊഗ്​ബയും അറ്റാക്കിങ്​ മിഡ്​ഫീൽഡർമാരായി ബ്ലെയ്​സ്​ മത്യൂഡി, അ​േൻറായിൻ ഗ്രീസ്​മാൻ, കെയ്​ലിയൻ എംബാപെ എന്നിവരും സ്​ട്രൈക്കറായി ഒലിവർ ജിറൗഡും അണിനിരന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more