1 GBP = 103.87

ഗ്രൂപ് ചാമ്പ്യന്മാരായി അർജന്‍റീന പ്രീ ക്വാർട്ടറിൽ

ഗ്രൂപ് ചാമ്പ്യന്മാരായി അർജന്‍റീന പ്രീ ക്വാർട്ടറിൽ

ദോഹ: സി ഗ്രൂപിലെ നിർണായക മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് മെസ്സിയും സംഘവും ഗ്രൂപ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി.സി ഗ്രൂപിൽ മൂന്നു മത്സരങ്ങളിൽനിന്നായി രണ്ടു ജയവും ഒരു തോൽവിയുമായി അർജന്‍റീനക്ക് ആറു പോയന്‍റാണുള്ളത്. 

ആസ്ട്രേലിയയാണ് പ്രീ ക്വാർട്ടറിൽ അർജന്‍റീനയുടെ എതിരാളികൾ. തോറ്റെങ്കിലും നാലു പോയന്‍റുമായി ഗ്രൂപിൽ രണ്ടാമതെത്തിയ പോളണ്ടും അവസാന പതിനാറിൽ ഇടംനേടി. മെക്സികോക്ക് നാലു പോയന്‍റാണെങ്കിലും ഗോൾശരാശരിയിൽ പോളണ്ട് മുന്നിലെത്തി. മത്സരത്തിന്‍റെ രണ്ടാം പകുതിയിലായിരുന്നു ഗോളുകൾ. അലെക്സിസ് മാക് അലിസ്റ്റർ (46), ജൂലിയൻ അൽവാരസ് (67) എന്നിവരാണ് അർജന്‍റീനക്കായി ഗോൾ നേടിയത്.

ബോക്സിന്‍റെ വലതുവിങ്ങിൽനിന്നുള്ള നഹുവൽ മൊലിനയുടെ ക്രോസ് അലിസ്റ്റർ വലയിലെത്തിക്കുകയായിരുന്നു. പോളണ്ട് ബോക്സിനകത്തേക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ എൻസോ ഫെർണാണ്ടസ് നൽകിയ പന്താണ് അൽവാരസ് ഗോളാക്കിയത്. നേരത്തെ സൂപ്പർതാരം ലയണൽ മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more